For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറിന്റെ കിടപ്പുമുറിയില്‍ കത്രീനയുണ്ടാകും; കരണിന്‍റെ കിളി പറത്തി സൊനാക്ഷിയുടെ മറുപടി

  |

  ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സൊനാക്ഷി സിന്‍ഹ. ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളായ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. സല്‍മാന്‍ ഖാന്‍ ചിത്രം ഭബംഗിലൂടെയായിരുന്നു സൊനാക്ഷിയുടെ ബോളിവുഡിലേക്കുള്ള വരവ്. ആദ്യ സിനിമയിലൂടെ തന്നെ അഭിനയ പ്രതിഭ തെളിയിക്കാന്‍ സൊനാക്ഷിയ്ക്ക് സാധിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

  Also Read: 'ആദ്യ ഭാര്യ'യെ ഇതുവരെ കണ്ടിട്ടില്ലെന്ന് രണ്‍ബീര്‍ കപൂര്‍; പക്ഷ, അത് ആലിയ ഭട്ട് അല്ല! ആരാധകരെ ഞെട്ടിച്ച് താരം

  മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് സൊനാക്ഷി തെളിയിച്ചിട്ടുണ്ട്. ഗോ ഗോവിന്ദ പാട്ടില്‍ സാക്ഷാല്‍ പ്രഭുദേവയ്‌ക്കൊപ്പം ചുവടുവച്ചാണ് സൊനാക്ഷി കയ്യടി നേടിയത്. അതുപോലെ തന്നെ തന്റെ മനസിലുള്ളത് തുറന്ന് പറയാന്‍ യാതൊരു മടിയും സൊനാക്ഷി കാണിക്കാറില്ല. സോഷ്യല്‍ മീഡിയയിലൂടേയും അഭിമുഖങ്ങളിലുമെല്ലാം സൊനാക്ഷി അഭിപ്രായം വെട്ടിത്തുറന്ന് പറയാറുണ്ട്.

  ഒരിക്കല്‍ രണ്‍ബീര്‍ കപൂറിനെക്കുറിച്ച് സൊനാക്ഷി നടത്തിയ പരോക്ഷമായൊരു പരാമര്‍ശം ചര്‍ച്ചയായി മാറിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അതിഥികളായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. മറയില്ലാതെ താരങ്ങള്‍ സംസാരിക്കുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. അതുകൊണ്ട് തന്നെ രസകരമായ നിമിഷങ്ങള്‍ക്ക് പരിപാടി വേദിയാകാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു രണ്‍ബീറിനെക്കുറിച്ചുള്ള സൊനാക്ഷിയുടെ പ്രതികരണം.

  പരിപാടിയിലെ റാപ്പിഡ് ഫയര്‍ റൗണ്ടിനിടെയായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. ഇതിന്റെ ഭാഗമായി ഓരോ താരത്തിന്റേയും പേരു പറയുമ്പോള്‍ അവരുടെ ബെഡ് റൂമില്‍ എന്താണ് ഉണ്ടാവുക എന്ന് പറയാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ രണ്‍ബീര്‍ കപൂര്‍ എന്ന് കരണ്‍ പറഞ്ഞതും ഒരു പൂച്ച (ക്യാറ്റ്) എന്ന് സൊനാക്ഷി മറുപടി നല്‍കുകയായിരുന്നു. രണ്‍ബീറും കത്രീന കൈഫും തമ്മില്‍ പ്രണയത്തിലായിരുന്ന കാലത്തായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. ക്യാറ്റ് എന്ന് കത്രീനയെയായിരുന്നു താരം സൂചിപ്പിച്ചത്.

  സൊനാക്ഷിയുടെ മറുപടി കേട്ടതും കൂടെയുണ്ടായിരുന്ന ഷാഹിദ് കപൂര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അത് മനസിലാക്കാന്‍ കരണ്‍ കുറച്ച് സമയമെടുത്തു. അതിന്റെ പേരില്‍ നിങ്ങള്‍ മനസിലാക്കാന്‍ കുറേയധികം സമയമെടുത്തല്ലോ എന്ന് പറഞ്ഞു കൊണ്ട് ഷാഹിദ് കരണിനെ കളിയാക്കുകയും ചെയ്തിരുന്നു. രണ്‍ബീറും കത്രീനയും ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു. ഇരുവരും തമ്മിലുളള വിവാഹത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു.

  ഇന്ന് കത്രീനയും രണ്‍ബീറും തങ്ങളുടെ ജീവിതത്തില്‍ പുതിയ കൂട്ട് കണ്ടെത്തിയിരിക്കുകയാണ്. കത്രീന നടന്‍ വിക്കി കൗശലുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതുപോലെ തന്നെ രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഈയ്യടുത്തായിരുന്നു രണ്ട് താര വിവാഹങ്ങളും അരങ്ങേറിയത്.

  അതേസമയം ഭുജ് ആണ് സൊനാക്ഷിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ തീയേറ്ററില്‍ വേണ്ടത്ര ഓളം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് സൊനാക്ഷി. എന്നാല്‍ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ നിന്നും ബോഡി ഷെയ്മിംഗും അധിക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ട്വിറ്ററില്‍ നിന്നും പിന്മാറിയിരിക്കുകയാണ് സൊനാക്ഷി. ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും സജീവമാണ് സൊനാക്ഷി.

  ദബംഗിലൂടെ അരങ്ങേറിയ സൊനാക്ഷി പിന്നീട് റൗഡി റാത്തോഡ്, ലുട്ടേര, ബോസ്, ആര്‍ രാജ്കുമാര്‍, ഹോളിഡെ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഡാന്‍സ് നമ്പറുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കക്കുഡ, ഡബിള്‍ എക്‌സ്എല്‍ തുടങ്ങിയവയാണ് സൊനാക്ഷിയുടെ പുതിയ സിനിമകള്‍. അതേസമയം ഷംഷേരയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. പിന്നാലെ രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന സിനിമയായ ബ്രഹ്‌മാസ്ത്രയും തീയേറ്ററുകളിലേക്ക് എത്തും. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് കത്രീനയുടെ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. സല്‍മാന്‍ ഖാന്‍ ചിത്രത്തിലെ നായകന്‍.

  English summary
  When Sonakshi Sinha Said Katrina Kaif Can Be Found In Ranbir Kapoor's Bedroom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X