For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണമില്ലാത്തവള്‍, നാശമായിപ്പോയ നല്ല കുട്ടി; ദീപികയേയും കത്രീനയേയും അപമാനിച്ച് സോനം കപൂര്‍

  |

  താരങ്ങള്‍ക്കിടയില്‍ പിണക്കങ്ങളുണ്ടാകുന്നും പിന്നീട് അത് പരിഹരിക്കപ്പെടുന്നതുമെല്ലാം സര്‍വ്വ സാധാരണമാണ് ബോളിവുഡില്‍. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും ആമിര്‍ ഖാനും ഷാരൂഖ് ഖാനും തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. മൂന്ന് പേരും കരിയറിന്റെ പല ഘട്ടങ്ങളില്‍ അടുക്കുകയും അകലുകയും വീണ്ടും അടുക്കുകയും ചെയ്തവരാണ്. ഇപ്പോഴിതാ പഴയ പ്രശ്‌നങ്ങളെല്ലാം മറന്ന് മൂന്ന് പേരും ഒരു സിനിമയില്‍ ഒന്നിച്ചെത്തുകയാണ്. നായികമാര്‍ക്കിടയിലും ഇത്തരം പിണക്കങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

  തോണിയിലേറിയെത്തി ആരാധിക; തന്‍വിയുടെ സുന്ദര ചിത്രങ്ങള്‍

  ഇത്തരത്തില്‍ ഒരുകാലത്ത് പിണക്കത്തിലായിരുന്ന ബോളിവുഡിലെ നായികമാരാണ് സോനം കപൂറും ദീപിക പദുക്കോണും. ദീപിക സോനത്തിനെതിരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പലപ്പോഴായി സോനം ദീപികയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍ നായകനായ സാവരിയ്യയിലൂടെയായിരുന്നു സോനമിന്റെ അരങ്ങേറ്റം. ഈ സമയത്ത് സോനവും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് ദീപികയും രണ്‍ബീറും പ്രണയത്തിലാവുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

  തന്റെ മനസിലുള്ളത് യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്ന താരമാണ് സോനം കപൂര്‍. അതുകൊണ്ട് തന്നെ താരത്തിന്റെ പല പ്രസ്താവനകളും വിവാദമായി മാറാറുണ്ട്. ഇത്തരത്തില്‍ ഒന്നായിരുന്നു ദീപിക പദുക്കോണിനേയും കത്രീന കൈഫിനേയും കുറിച്ച് സോനം നടത്തിയ പരാമര്‍ശങ്ങള്‍. ഒരു അഭിമുഖത്തിലായിരുന്നു താരം കത്രീനയ്‌ക്കെതിരെ രംഗത്ത് എത്തിയത്. അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്രീനയുടെ സിനിമകളെയും മറ്റും കുറിച്ചുള്ള സോനത്തിന്റെ വിവാദ പ്രസ്താവന.

  ''കത്രീനയ്ക്ക് ഒരു പൂച്ചെണ്ട് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്'' എന്നായിരുന്നു സോനം പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സോനം നല്‍കിയ മറുപടി ''അവളത് എങ്ങനെയാണ് ചെയ്യുന്നത് എനിക്കറിയില്ല. പ്രത്യേകതരം അര്‍പ്പണബോധവും നാണമില്ലായ്മയും വേണം ഇത്തരം കാര്യങ്ങള്‍ക്ക്. ചിലപ്പോള്‍ താരപദവിയിലും സ്വന്തം കഴിവിലും വ്യക്തിത്വത്തിലുമുള്ള അമിതമായ ആത്മവിശ്വാസം കൊണ്ടാകും അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. അതുപോലൊരു സിനിമ ചെയ്യും മുമ്പ് എനിക്ക് ആ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കണം'' എന്നായിരുന്നു.

  അതേസമയം കോഫി വിത്ത് കരണില്‍ പങ്കെടുത്തപ്പോഴാണ് ദീപികയ്‌ക്കെതിരെ സോനം രംഗത്ത് എത്തിയത്. മോശം ആയിപ്പോയ നല്ല പെണ്‍കുട്ടിയെന്നായിരുന്നു ദീപികയെ സോനം വിശേഷിപ്പിച്ചത്. ദീപികയ്ക്ക് എന്തെങ്കിലും ഉപദേശം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സോനം പറഞ്ഞത് ''സ്വന്തമായൊരു സ്റ്റൈല്‍ ഉണ്ടാക്കുക. കത്രീനയ്ക്ക് സ്വന്തമായൊരു സ്‌റ്റൈലുണ്ട്. അവള്‍ എന്തെങ്കിലും സ്റ്റൈലിന്റെ പിന്നാലെ പോകാറില്ല. അത് ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നു. എല്ലാ മൂന്ന് മാസം കൂടുന്തോറും വോഗിന്റെ കവറില്‍ വരണമെന്ന് പറയുന്നവരേക്കാള്‍ എനിക്കിഷ്ടം അതാണ്'' എന്നായിരുന്നു. അതോടൊപ്പം തന്നെ ദീപികയ്ക്ക് അമിതാവേശമുള്ള പിആര്‍ ടീമാണുള്ളതെന്നും സോനം പറയുകയുണ്ടായി.

  എന്തായാലും അന്നത്തെ പിണക്കങ്ങളെല്ലാം മറന്ന് ഇന്ന് സുഹൃത്തുക്കളാണ് ദീപികയും സോനവും കത്രീനയുമൊക്കെ. ഒരിക്കല്‍ രണ്‍ബീറിനൊപ്പം പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചതിന് ദീപികയെ സോനം അഭിനന്ദിക്കുക വരെ ചെയ്തിട്ടുണ്ട്. എന്തായാലും ജീവിതത്തില്‍ ഇന്ന് വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിക്കുകയാണ് ഈ മൂന്ന് നായികമാരും. ദീപികയും സോനവും വിവാഹിതരാണ്. അഭിനയ ജീവിതത്തിലും കുതിപ്പ് തുടരുന്നു. ദീപിക ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ്. കത്രീന കൈഫും വിക്കി കൗശലും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും ഈയ്യടുത്ത് ചര്‍ച്ചയായിരുന്നു.

  Also Read: മമ്മൂട്ടിയ്ക്ക് അത്ര വലിയ പ്രതിഫലം ഇല്ലായിരുന്നു, മലയാളത്തിൽ സിനിമ ചെയ്യാത്തത് ഇതു കൊണ്ട്, മഹേഷ് പറയുന്നു

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമായ പഠാന്‍, രണ്‍വീര്‍ സിംഗിനൊപ്പം വീണ്ടും ഒരുമിക്കുന്ന 83, പ്രഭാസിന്റെ നായികയായുള്ള തെലുങ്ക് അരങ്ങേറ്റ സിനിമ, ദ ഇന്റേണിന്റെ ഹിന്ദി റീമേക്ക്, ഹൃത്വിക് റോഷനൊപ്പം കൈകോര്‍ക്കുന്ന ഫൈറ്റര്‍ തുടങ്ങിയവയാണ് ദീപികയുടെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍. ഇതിന് പിന്നാലെ ഹോളിവുഡിലേക്കും ദീപിക തിരികെ എത്തുകയാണ്. കോമഡി ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. അതേസമയം ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിനായി വിദേശത്താണ് കത്രീനയുള്ളത്.

  English summary
  When Sonam Kapoor Called Deepika Padukone Good Girl Gone Bad And Katrina Kaif Shameless
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X