For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാന്‍വിയുടെ കുട്ടിയുടുപ്പ് കാണുമ്പോള്‍ 'പേടി' തോന്നുവെന്ന് കത്രീന; മറുപടി നല്‍കി വായടപ്പിച്ച് സോനം കപൂര്‍

  |

  ബോളിവുഡിലെ സൂപ്പര്‍നായികയാണ് കത്രീന കൈഫ്. മോഡലിംഗിലൂടെ സിനിമയിലെത്തിയ കത്രീനയ്ക്ക് സിനിമയിലും ബോളിവുഡിലും വേരുകളൊന്നുമുണ്ടായിരുന്നില്ല. ലണ്ടന്‍ സ്വദേശിയായ കത്രീന ബോളിവുഡില്‍ കഠിന പ്രയത്‌നത്തിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. അഭിമുഖങ്ങളിലും മറ്റും വ്യക്തമായ മറുപടികള്‍ നല്‍കിയും കത്രീന കയ്യടി നേടാറുണ്ട്. അതേസമയം ചില പ്രസ്താവനകള്‍ കത്രീനയെ വിവാദത്തില്‍ ചാടിക്കുകയും ചെയ്തിട്ടുണ്ട്.

  ഒരിക്കല്‍ കത്രീന നേഹ ധൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലും അതിഥിയായി എത്തിയിരുന്നു. ഇതില്‍ കത്രീന നടത്തിയ ചില പരാമര്‍ശങ്ങള്‍ പക്ഷെ താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. അഭിമുഖത്തിന്റെ ഭാഗമായി നേഹ കത്രീനയോട് തന്റെ ജിമ്മില്‍ തന്നെ പോകുന്ന സെലിബ്രിറ്റികളെക്കുറിച്ചായിരുന്നു നേഹ ചോദിച്ചത്. അതേസമയം കത്രീന മറുപടി നല്‍കിയത് ജാന്‍വി കപൂറിനെക്കുറിച്ചായിരുന്നു. ജാന്‍വിയുടെ വര്‍ക്ക് ഔട്ട് വീഡിയോകളും ജിം ലുക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇതേക്കുറിച്ചാണ് കത്രീന സംസാരിച്ചത്. ജാന്‍വിയുടെ ജിം വേഷത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നാണ് കത്രീന പറഞ്ഞത്.

  ''ഒവര്‍ ദ ടോപ്പ് അല്ല്. പക്ഷെ ഞാന്‍ ജാന്‍വിയുടെ വളരെ വളരെ ചെറിയ ഷോര്‍ട്ട്‌സിന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ട്. അവള്‍ എന്റെ ജിമ്മില്‍ തന്നെയാണ് വരുന്നത്. ഞങ്ങള്‍ എന്നും ജിമ്മില്‍ ഒരുമിച്ചണ്ടാകാറുണ്ട്. അവളെക്കുറിച്ച് ഞാന്‍ ചിലപ്പോഴൊക്കെ ആശങ്കപ്പെടാറുണ്ട്'' എന്നായിരുന്നു കത്രീനയുടെ പ്രസ്താവന. എന്നാല്‍ ജാന്‍വിയുടെ വസ്ത്രത്തെക്കുറിച്ചുള്ള കത്രീനയുടെ പരാമര്‍ശം ജാന്‍വിയുടെ ആരാധകരെ സുഖിപ്പിക്കുന്നതായിരുന്നു. ജാന്‍വിയുടെ ബന്ധുവും നടിയുമായ സോനം കപൂര്‍ തന്നെ പരസ്യമായി കത്രീനയ്ക്ക് മറുപടിയുമായി എത്തുകയായിരുന്നു. തന്റെ ശക്തമായ നിലപാടുകളുടെ പേരില്‍ കയ്യടി നേടാറുള്ള സോനം കപൂര്‍ ജാന്‍വിയുടെ ജിം ലുക്കിലുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പ്രതികരിച്ചത്. ചിത്രത്തില്‍ സാധാരണ വേഷമായിരുന്നു സോനം ധരിച്ചിരുന്നത്. ''അവള്‍ സാധാരണ വേഷങ്ങള്‍ ധരിക്കാറും അതില്‍ കലക്കാറുമുണ്ട്'' എന്നായിരുന്നു സോനം കുറിച്ചത്.

  ജാന്‍വിയെക്കുറിച്ച് കത്രീന നടത്തിയ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തന്നെക്കുറിച്ചുള്ള കത്രീനയുടെ പ്രസ്താവനയോട് ജാന്‍വി പ്രതികരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അ്ക്ഷയ് കുമാര്‍ നായകനായ സൂര്യവംശിയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് അണിയറയിലൊരുങ്ങുന്ന സിനിമ. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍. ചിത്രത്തില്‍ ഷാരൂഖ്് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം നടന്നത്. യുവനടന്‍ വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്. വളരെ സ്വകാര്യമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ട് പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ അനുവാദമുണ്ടായിരുന്നില്ല.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം രൂഹിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളം സിനിമ ഹെലന്റെ ഹിന്ദി റീമേക്ക് അടക്കം നിരവധി സിനിമകളാണ് ജാന്‍വിയുടേതായി അണിയറയിലൊരുങ്ങുന്നത്. ധഡക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. സൂപ്പര്‍നായികയായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകലാണ് ജാന്‍വി. ദോസ്താന 2വാണ് അണിയറയിലൊരുങ്ങുന്ന ജാന്‍വിയുടെ പുതിയ സിനിമ. ഗുഡ്‌ലക്ക് ജെറി, മിലി എന്നിവയാണ് അണിയറിലുളള മറ്റ് സിനിമകള്‍. അതേസമയം എകെ വെഴ്‌സ് എകെയിലാണ് സോനം അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ സോനം കപൂറായി തന്നെയാണ് താരം എത്തിയത്. ബ്ലൈന്‍ഡ് ആണ് പുതിയ സിനിമ. നടന്‍ അനില്‍ കപൂറിന്റെ മകളാണ് സോനം. അനില്‍ കപൂറിന്റെ സഹോദരനാണ് ജാന്‍വിയുടെ അച്ഛന്‍ ബോണി കപൂര്‍.

  Read more about: katrina kaif sonam kapoor
  English summary
  When Sonam Kapoor Gave Reply To Katrina Kaif's Comment On Janhvi Kapoor's Gym Look
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion