For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രൺബീർ കപൂറുമായുള്ള ബന്ധത്തെക്കുറിച്ച് സോനം പറഞ്ഞത്, അന്ന് എല്ലാം അവസാനിച്ചു

  |

  ബോളിവുഡ് താരപുത്രിമാരില്‍ മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് സോനം കപൂര്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെയാണ് സോനം ബോളിവുഡില്‍ എത്തുന്നത്. സാവരിയയ്ക്ക് പിന്നാലെ ബോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി സോനം മാറി. നായികാവേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് സോനം കപൂര്‍. ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ നായികയായും സോനം കപൂര്‍ എത്തി. അഭിനേത്രിയാവുന്നതിന് മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സോനം ബോളിവുഡില്‍ തുടങ്ങിയത്.

  ranbirkapoor-sonamkapoor

  സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ സഹസംവിധായിക ആയ താരം തുടര്‍ന്ന് സംവിധായകന്റെ തന്നെ സാവരിയയില്‍ നായികയായി എത്തുകയായിരുന്നു. ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറാണ് സാവരിയയില്‍ സോനത്തിന്‌റെ നായകനായത്. 2007ലാണ് സാവരിയ റിലീസ് ചെയ്തത്. റൊമാന്റിക്ക് ചിത്രമായിട്ടാണ് സിനിമ ഇറങ്ങിയത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സാവരിയ തിയ്യേറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയില്ല. ഈ സമയത്താണ് രണ്‍ബീറും സോനവും തമ്മിലുളള ബന്ധം ചര്‍ച്ചയായത്.

  തുടക്കത്തില്‍ ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും കരുതി. അന്ന് ഇവരുടെ ബന്ധത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ ധാരാളമായി വന്നു. സാവരിയയുടെ പ്രൊമോഷന്‍ സമയത്ത് രണ്‍ബീര്‍ സോനത്തിനോട് ഡേറ്റിംഗിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടി സമ്മതിച്ചിരുന്നു. നടിയുടെ സൗന്ദര്യത്തെയും ബുദ്ധിയെയും പ്രശംസിച്ച് രണ്‍ബീര്‍ അന്ന് സംസാരിച്ചു. മുന്‍പ് സോനത്തിന്‌റെ വളര്‍ച്ചയില്‍ എന്തെങ്കിലും സഹോദര വികാരം ഉണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തിന് രണ്‍ബീര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഇല്ല എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. സോനം വളരെ സുന്ദരിയായ ഒരു പെണ്‍കുട്ടിയാണ്.

  നല്ലൊരു ഹൃദയത്തിനുടമയാണ് അവള്‍. അവളില്‍ വളരെയധികം നന്മകളുണ്ട്. അവള്‍ എന്ത് പറയുമ്പോഴും അത് ഹൃദയത്തില്‍ നിന്നാണ് വരുന്നത്. രണ്‍ബീര്‍ പറഞ്ഞു. സോനം എപ്പോഴും അങ്ങനെയാണ്. അവള്‍ ഒരു നടി ആയതിനാല്‍ അവളില്‍ ഇനി മാറ്റമുണ്ടാകുമെന്ന് ഒകെ ചിലര്‍ കരുതും. എന്നാല്‍ അവള്‍ എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. അവള്‍ ശരിക്കും ഡൗണ്‍ ടു എര്‍ത്ത് വ്യക്തിയാണ്. പ്രത്യേക മനോഭാവമോ അഹങ്കാരമോ ഇല്ല. കുട്ടിക്കാലം മുതല്‍ അവള്‍ ഇങ്ങനെയാണ് എന്നാണ് രണ്‍ബീര്‍ മുന്‍പ് പറഞ്ഞത്.

  അതേസമയം എല്ലാ പെണ്‍കുട്ടികള്‍ക്കും എപ്പോഴും അവനെ വേണം എന്നാണ് രണ്‍ബീറിനെ കുറിച്ച് സോനം അന്ന് പറഞ്ഞത്. അവന്‍ എപ്പോഴും പെണ്‍കുട്ടികളുടെ പിന്നാലെ ഓടുന്ന ആണ്‍കുട്ടികളില്‍ ഒരാളാണ്. രണ്‍ബീര്‍ എന്നേക്കാളും കുറച്ച് വര്‍ഷങ്ങള്‍ മാത്രം മൂത്തതാണ്. എന്നാല്‍ ഞങ്ങള്‍ എപ്പോഴും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. എന്‌റെ കാല്‍ പിടിച്ച് വലിക്കുന്നത് അവന് ഇഷ്ടമാണ്. പക്ഷേ... അവന്‍ ചെയ്യുന്നതെല്ലാം തിരുത്താന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, ഒരുപാട്, സോനം പറഞ്ഞു.

  ഇതിന് ശേഷം കാര്യങ്ങളെല്ലാം മാറി. ആളുകള്‍ ഇവരെ കുറിച്ച് വിചാരിച്ചത് പോലെ ആയിരുന്നില്ല പിന്നീട് നടന്നത്. സാവരിയ സ്‌ക്രീനുകളില്‍ എത്തി, ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. രണ്‍ബീറും സോനവും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം അന്ന് അവസാനിച്ചു. മുന്‍പ് രണ്‍ബീറും ദീപികയും പിരിഞ്ഞ സമയത്ത് രണ്‍ബീറിനെ കുറിച്ച് സോനം പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

  രണ്‍ബീര്‍ ഒരു മികച്ച സുഹൃത്താണ്. പക്ഷേ, അവന്‍ ഒരു മികച്ച കാമുകനാണോ എന്ന് എനിക്കറിയില്ല. സത്യസന്ധമായി പറഞ്ഞാല്‍, അവന്‍ വളരെ നല്ല വ്യക്തിയാണ്. അവന് കുടുംബ മൂല്യങ്ങള്‍ ഉണ്ട്, അവന്‍ എല്ലാവരെയും ബഹുമാനിക്കുന്നു. രണ്‍ബീറിനെ എന്റെ ജീവിതകാലം മുഴുവന്‍ എനിക്കറിയാം. സോനം അന്ന് നടനെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദിലീപ് ചിത്രം പരാജയപ്പെട്ട് 14 കോടി പോയെന്ന് പറഞ്ഞ നൗഷാദ്, നിര്‍മ്മാതാവിനെ കുറിച്ച്‌ ശാന്തിവിള ദിനേശ്‌

  Read more about: sonam kapoor ranbir kapoor
  English summary
  when sonam kapoor reveals her relationship with ranbir kapoor before her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X