For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സെക്സിയോ! അവനോ? അമ്മയുടെ ചെല്ലക്കുട്ടിയാണവൻ'; രൺബീറിനെക്കുറിച്ച് സോനം പറഞ്ഞത്

  |

  ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോവുകയാണ് രൺബീർ കപൂറും സോനം കപൂറും. ബിസിനസ്മാൻ ആനന്ദ് അഹൂജയെ വിവാഹം കഴിച്ച സോനം ​ ​ഗർഭിണിയാണ്. ലണ്ടനിൽ ഭർത്താവിനൊപ്പം താമസമാക്കിയിരിക്കുകയാണ് താരം.

  മറുവശത്ത് രൺബീറാവട്ടെ പ്രണയിനിയായ നടി ആലിയ ഭട്ടിനെ വിവാഹവും ചെയ്തു. ഇവരും പിറക്കാൻ പോവുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. രൺബീറിന്റെ ഷംസേര എന്ന സിനിമയും കഴിഞ്ഞ ദിവസം റിലീസ് ആയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

  രൺബീർ കപൂറും സോനം കപൂറും ഒരേ സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത സാവരിയാൻ എന്ന സിനിമയായിരുന്നു ഇത്. വൻ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

  ശേഷം സജ്ജു എന്ന സിനിമയിലും രൺബീറും സോനവും ഒന്നിച്ച് അഭിനയിച്ചു. നടൻ സജ്ജയ് ദത്തിന്റെ ജീവിത കഥയായിരുന്നു ഈ സിനിമയുടെ പ്രമേയം.

  also read: മോഹന്‍ലാല്‍ വന്നിട്ടും മുടക്കിയതിന്റെ പകുതി പോലും കിട്ടിയില്ല; ഫഹദ് കാണുന്ന പോലൊരു നടനല്ല!

  സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ് സോനവും രൺബീറും. ഇരുവരുടെയും ബന്ധുക്കൾ തമ്മിലും അടുത്ത ബന്ധമാണ്. പക്ഷെ മുമ്പൊരിക്കൽ സോനവും രൺബീറും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു.

  ഇരുവരുടെയും തുടക്ക കാലത്തായിരുന്നു ഈ വിവാദം. രൺബീറിനെതിരെ സോനം പരസ്യമായി ചില പരാമർശങ്ങൾ നടത്തിയിരുന്നു.

  ചോക്ലേറ്റ് ഹീറോ ഇമേജുള്ള രൺബീർ ബോളിവുഡിൽ തരം​ഗമായിരിക്കെയായിരുന്നു സോനത്തിന്റെ പരാമർശം. രൺബീർ ഒട്ടും സെക്സിയല്ലാത്ത നടനാണെന്നായിരുന്നു സോനം പറഞ്ഞത്.

  എന്തിനാണ് പെൺകുട്ടികൾ അവന്റെ പിന്നാലെ നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല. രൺബീർ അമ്മയുടെ ചെല്ലക്കുട്ടിയാണ്. അമ്മയാണ് അവന്റെ കാൽനഖം വെട്ടിക്കൊടുക്കുന്നതെന്നുമായിരുന്നു സോനം പറഞ്ഞത്. വോ​ഗിന് നൽകിയ അഭിമുഖത്തിലായിരുന്നു സോനത്തിന്റെ ഈ പരാമർശം.

  also read:കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി മൃദുലയും യുവയും; കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങി മൃദുല

  ഇതിനു പുറമെ 2010 ൽ കോഫീ വിത്ത് കരണിൽ വെച്ചും രൺബീറിനെതിരെ സോനം സംസാരിച്ചിരുന്നു. രൺബീർ ഒരു നല്ല ഫ്രണ്ടാണ് പക്ഷെ ഒരു നല്ല ബോയ്ഫ്രണ്ടാണോ എന്ന് എനിക്കറിയില്ലെന്നായിരുന്നു സോനം പറഞ്ഞത്. രൺബീറും പരസ്യമായി സോനത്തിനെതിരെ സംസാരിച്ചിട്ടുണ്ട്.

  മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഡ്രാമാ ക്യൂൻ എന്നാണ് സോനത്തെ രൺബീർ വിശേഷിപ്പിച്ചത്. അതേസമയം പിന്നീട് ഈ അസ്വാരസ്യങ്ങൾ അവസാനിച്ചെന്നാണ് സൂചന. 2018 ലാണ് സജ്ജു എന്ന സിനിമയിൽ ഇരുവരും ഒരുമിച്ചഭിനയിച്ചത്.

  also read: കലിപ്പൻ്റെ കാന്താരിയെ വേണമെന്നില്ല; എൻ്റെ മോശം സ്വഭാവം കണ്ട് ഇഷ്ടപ്പെടേണ്ട, ഭാവി വധുവിനെ കുറിച്ച് റോബിന്‍

  സോനത്തിനൊപ്പം അന്ന് കോഫി വിത്ത് കരണിൻ ഒപ്പമെത്തിയിരുന്ന ദീപിക പദുകോണും രൺബീറിനെതിരെ സംസാരിച്ചിരുന്നു. രൺബീറിന് ഒരു പെട്ടി കോണ്ടം സമ്മാനമായി നൽകുമെന്നായിരുന്നു ദീപിക പറഞ്ഞത്. രൺബീറുമായുള്ള പ്രണയം അവസാനിച്ച സമയത്തായിരുന്നു ദീപികയുടെ ഈ പരാമർശം.

  സോനത്തിന്റെയും ദീപികയുടെയും ഈ പ്രസ്താവന രൺബീറിന്റെ പിതാവ് ഋഷി കപൂറിന് അതൃപ്തിയുണ്ടാക്കിയിരുന്നു. അടുത്തിടെ കരൺ ജോഹറും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. മറ്റാൊരാളെ താഴ്ത്തിക്കെട്ടുന്നതിന് പകരം സ്വന്തം കരിയറിൽ ശ്രദ്ധിക്കാനായിരുന്നു സോനത്തിനോടും ദീപികയോടും ഋഷി കപൂർ പറഞ്ഞത്.

  Read more about: ranbir kapoor sonam kapoor
  English summary
  when sonam kapoor said ranbir kapoor is not sexy; called him mamas boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X