For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗൗരിക്ക് പൂവ് വാങ്ങി കൊടുക്കാൻ പോലും പൈസ ഇല്ലായിരുന്നു, വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

  |

  ബോളിവുഡിലെ മാത്യക ദമ്പതികളാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 1991 ഒക്ടോബർ25 ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇവരുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെയാണ് നടക്കുന്നത്. ഷാരൂഖ് ഖാൻ സിനിമയിൽ സജീവമായ സമയത്തായിരുന്നു വിവാഹം. ഇന്നു കാണുന്ന കിംഗ് ഖാന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചത് ഗൗരി ഖാൻ ആയിരുന്നു. നടന്റെ താഴ്ചയിൽ കൈ താങ്ങായി ഗൗരി കൂടെ നിന്നിരുന്നു. ഒരു ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ലവ് സ്റ്റോറിയായിരുന്നു ഇവരുടേത്.

  Shahrukh Khan

  ഇന്ന് ഷാരൂഖ് ഖാന്റേയും ഗൗരി ഖാന്റേയും 30ാം വിവാഹ വാർഷികമാണ്. കല്യാണം കഴിഞ്ഞിട്ട് മുപ്പത് വർഷം പൂർത്തിയായെങ്കിലും ഇന്നും ഇവരുടെ ലവ് സ്റ്റോറി പ്രേക്ഷരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ഷാരൂഖ് ഖാന്റെ പഴയ അഭിമുഖമാണ്. ഗൗരിയ്ക്ക് പൂവ് സമ്മാനമായി വാങ്ങി നൽകാൻ കഴിയാത്ത കാലം ഉണ്ടായിരുന്നു എന്നാണ് നടൻ പറയുന്നത്. പ്രണയിക്കുന്ന സമയത്ത് ഗൗരിയ്ക്ക് നൽകിയ സമ്മാനത്തെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു തനിക്കോ ഗൗരിക്കോ പരസ്പരം പൂക്കൾ വാങ്ങാൻ പോലും കഴിയാതിരുന്ന കാലത്തെ കുറിച്ച് നടൻ തുറന്ന് പറഞ്ഞത്. മുപ്പതാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് 2018 ൽ നടൻ നൽകിയ അഭിമുഖം വൈറലാവുകയാണ്.

  നീണ്ട കാലത്തെ പ്രണയമായിരുന്നു, എന്നാൽ പിന്നീട് വേർപിരിഞ്ഞു, വെളിപ്പെടുത്തി കുടുംബവിളക്കിലെ ഇന്ദ്രജ

  നടന്റെ വാക്കുകൾ ഇങ്ങനെ... മുമ്പ് എനിക്കും ഗൗരിക്കും പരസ്പരം സമ്മാനം വാങ്ങി നൽകാൻ കഴിഞ്ഞിരുന്നില്ല.പരസ്പരം പൂക്കൾ പോലും വാങ്ങി നൽകാൻ കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു. ഹോട്ടലിൽ പോയി ഭക്ഷണം പോലും വാങ്ങി കഴിക്കാൻ പണമില്ലായിരുന്ന കാലമണ്ടായിരുന്നു. വിദ്യാർത്ഥികളായിരുന്ന സമയത്ത് പിറന്നാളിനും മറ്റും ഞങ്ങൾ പരസ്പരം പേപ്പറിൽ കാർഡുകൾ ഉണ്ടാക്കി നൽകുമായിരുന്നു. ആ സമയത്ത് ഗൗരിക്കായി ഞാൻ ഉണ്ടാക്കി നൽകിയ കാർഡുകൾ വളരെ ക്രിയാത്മകണെന്ന് കരിതിയിരുന്നു. അതാണ് താൻ മറ്റൊരാൾക്ക് നൽകിയ ബെസ്റ്റ് സമ്മാനമെന്ന് എസ് ആർകെ അഭിമുഖത്തിൽ പറയുന്നു.

  പുതിയ സന്തോഷം പങ്കുവെച്ച് വൈക്കം വിജയലക്ഷ്മി, സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാവർക്കും നന്ദി

  തന്റെ ജീവിതത്തിലെ സൂപ്പർ വുമൺ ആണ് ഗൗരി എന്നാണ് നടൻ പറയുന്നത്. അതെ അഭിമുഖത്തിൽ തന്നെയാണ് ഗൗരിയെ കുറിച്ച് നടൻ പറഞ്ഞത്. ഗൗരി തന്റെ ജീവിതത്തിൽ എത്തിയിരുന്നില്ലെങ്കിൽ പ്രൊഫഷണൽ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് നടൻ പറയുന്നത്. താൻ ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ തനിക്ക് അറിയാം മറ്റുള്ള കാര്യങ്ങൾ നോക്കാൻ ഗൗരിയുണ്ടെന്ന് . എന്റെ സിനിമകൾ നിർമ്മിച്ച് കൊണ്ട് തന്റെ പ്രൊഫഷണൽ പാർട്ണറു കൂടിയാണ്. കൂടാതെ സ്വാകാര്യ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ തനിക്കൊപ്പം കുടുംബം ഉണ്ടാകാറുണ്ടെന്നും ഷാരൂഖ് ഖാൻ മറ്റൊരു അഭിമുഖത്തിൽ പറയുന്നു, തന്റെ ജോലി സംബന്ധമായ കാര്യങ്ങൾ ഒരിക്കലും വീട്ടിൽ കൊണ്ട് പോകാറില്ലെന്നാണ് നടൻ പറയുന്നത്. കൂടാതെ മക്കളെ തന്റെ സിനിമ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താറുണ്ടെന്നും നടൻ പറയുന്നു. കൂടാതെ വീട്ടിൽ ജോലിയെ കുറിച്ച് സംസാരിക്കരുതെന്ന് നിയമം വെച്ചിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നു.

  Sameer Wankhede about the raid at Mannat

  തന്റെ ആദ്യത്തേയും അവസാനത്തയും കാമുകിയാണ് ഗൗരി എന്നും അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. ജീവിതത്തിൽ മറ്റൊരു സ്ത്രീകളുടേയും പിന്നാലെ പോയിട്ടില്ലെന്നും എസ് ആർകെ പറയുന്നുണ്ട്. നീണ്ട കാലത്തെ ബന്ധങ്ങളിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും ഇപ്പോഴും തന്റെ ഇരുപതുകളിൽ ഗൗരിയെ സ്നേഹിച്ചത് പോലെയാണ് ഗൗരിയെ കാണുന്നതെന്നും നടൻ അഭിമുഖത്തിൽ കൂട്ടിച്ചർത്തു.

  ജീവിതത്തിൽ വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് ഷാരൂഖ് ഖാനും കുടുംബവും കടന്ന് പോകുന്നത്. മൂത്ത മകൻ ആര്യൻ ഖാൻ ഇപ്പോഴു ജയിലിൽ കഴിയുകയാണ്. ഒക്ടോബർ ആദ്യവാരം ആര്യനെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. മകനെ പുറത്ത് ഇറക്കാനുളള നീക്കത്തിലാണ് താരകുടുംബം ഇപ്പോൾ. ഷാരൂഖ് ഖാൻ ജയലിൽ എത്തി മകനെ സന്ദർശിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഷാരൂഖ് വീണ്ടും ബോളിവുഡിൽ സജീവമായി തുടങ്ങുമ്പോഴാണ് മകന്റെ അറസ്റ്റ്. ഷൂട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം ഇപ്പോൾ. സീറോ ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം.

  Read more about: shahrukh khan
  English summary
  When SRK Opens Up He Can't Afford To Buy Flowers For Gauri, Revealed Gain And Losses After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X