For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്ഷയ് കുമാറിന് ഉള്ളതും ഖാന്‍ ത്രയത്തിന് ഇല്ലാത്തതും എന്ത്? കുറച്ച് എക്‌സ്ട്രാ ഇഞ്ച് എന്ന് ട്വിങ്കിള്‍!

  |

  ബോളിവുഡിലെ ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഓരോ സീസണിലും എന്തൊക്കെയാണ് കോഫി വിത്ത് കരണ്‍ കരുതിവച്ചിരിക്കുന്നത് എന്നത് പ്രവചിക്കാനാകില്ല. താരങ്ങളുടെ തുറന്ന് പറച്ചിലുകളും വിമര്‍ശനങ്ങളുമെല്ലാം വലിയ വാര്‍ത്തയും വിവാദവുമൊക്കെയായി മാറാറുണ്ട്. കരണിന്റെ ചോദ്യങ്ങളെക്കുറിച്ചും വിമര്‍ശനം ഉയരാറുണ്ട്. കോഫി വിത്ത് കരണില്‍ അതിഥിയായി മാറുക എന്നത് തന്നെ ബോളിവുഡിലെ ടോപ് ക്ലാസിന്റെ ഭാഗമാവുക എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.

  Also Read: സെക്‌സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപ

  ചര്‍ച്ചയായതും ചിരിപ്പിച്ചതും വിവാദത്തിന് തിരികൊളുത്തിയതുമായ ഒരുപാട് അഭിമുഖങ്ങള്‍ കോഫി വിത്ത് കരണിന്റെ ഭാഗമായി കരണ്‍ ജോഹര്‍ നല്‍കിയിട്ടുണ്ട്. കോഫി വിത്ത് കരണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചര്‍ച്ചയായി മാറിയ എപ്പിസോഡുകളിലൊന്നായിരുന്നു അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ഒരുമിച്ചെത്തിയത്. ട്വിങ്കിളും കരണും ചെറുപ്പം മുതല്‍ക്കെ അടുത്ത സുഹൃത്തുക്കളാണ്.

  കരണ്‍ ജോഹര്‍ ഒരുക്കിയ കുച്ച് കുച്ച് ഹോത്താ ഹേയിലെ ടീന എന്ന കഥാപാത്രം ട്വിങ്കിള്‍ ഖന്നയെ മനസില്‍ കണ്ടായിരുന്നു അദ്ദേഹം എഴുതിയത്. ടീന എന്നത് ട്വിങ്കിളിന്റെ വിളിപ്പേരാണ്. അടുത്ത സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നുവെന്നത് കൊണ്ട് തന്നെ ഒരുപാട് അപ്രതീക്ഷിത രംഗങ്ങള്‍ക്കായിരുന്നു അന്ന് കോഫി വിത്ത് കരണ്‍ സാക്ഷ്യം വഹിച്ചത്. അത്തരത്തിലൊരു പ്രസ്താവനയെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഖാന്‍ ത്രയം എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍. ആരാണ് വലിയ താരമെന്ന ചോദ്യത്തിന് കാലം ഇപ്പോഴും വ്യക്തമായൊരു മറുപടി നല്‍കിയിട്ടില്ല. പതിറ്റാണ്ടുകളായി ഇവര്‍ മൂന്നു പേരുടേയും സിംഹാസത്തിന് ഇളക്കം തട്ടിയിട്ടില്ല. ബോക്‌സ് ഓഫീസ് വിജയത്തില്‍ ഖാന്മരെ വിറിപ്പിക്കാന്‍ സാധിച്ചിട്ടുള്ളതില്‍ ഒരാള്‍ അക്ഷയ് കുമാറാണ്. ട്വിങ്കിളിന്റെ ഭര്‍ത്താവ് കൂടിയാണ് അക്ഷയ് കുമാര്‍.


  കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ ഖാന്‍ ത്രയത്തേയും അക്ഷയ് കുമാറിനേയും ബന്ധപ്പെടുത്തി ഒരു ചോദ്യം കരണ്‍ ചോദിക്കുകയായിരുന്നു. ''ഖാന്‍ന്മാര്‍ക്ക് ഇല്ലാത്തതും അക്ഷയ് കുമാറിന് ഇല്ലാത്തതുമായ ഒന്ന് എന്താണ്?'' എന്നായിരുന്നു കരണ്‍ ട്വിങ്കിളിനോട് ചോദിച്ചത്. ഇതിന് ട്വിങ്കിള്‍ നല്‍കിയ മറുപടി ''കുറച്ച് എക്‌സ്ട്രാ ഇഞ്ചുകള്‍'' എന്നായിരുന്നു. ഇത് കേട്ടതും അമ്പരന്നിരുന്ന കരണ്‍ ജോഹറിനോട് താന്‍ ഉദ്ദേശിച്ചത് അക്ഷയുടെ ഉയരമാണെന്ന് ട്വിങ്കിള്‍ വ്യക്തമാക്കുകയായിരുന്നു.

  കോഫി വിത്ത് കരണിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയ മറുപടികളില്‍ ഒന്നായിരുന്നു ട്വിങ്കിള്‍ അന്ന് നല്‍കിയത്. ഇന്നും ആരാധകര്‍ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ മടങ്ങിയെത്തുന്നത് സീസണ്‍ 7 നുമായിട്ടാണ്. സീസണ്‍ 7 ലെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു.

  കോഫി വിത്ത് കരണിന്റെ ആദ്യ എപ്പിസോഡ് തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹ ശേഷം ആലിയ ഭട്ട് പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ രസകരമായ ഒരുപാട് കഥകള്‍ താരം പങ്കുവച്ചിരുന്നു. രണ്‍വീര്‍ നടത്തിയ വെളിപ്പെടുത്തലുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വന്‍ താരനിര തന്നെയാണ് ഇത്തവണ കരണ്‍ ജോഹറിന് മുന്നിലെത്തുന്നത്. സമാന്ത, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍ തുടങ്ങിയവരാണ് ഇനിയുള്ള എപ്പിസോഡുകളില്‍ എത്താനുള്ളത്.

  Recommended Video

  Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌


  അതേസമയം റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് കരണ്‍ ജോഹറിന്റെ പുതിയ സിനിമ. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തിലെ നായകനും നായികയും. സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കിലാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

  English summary
  when twinkle khanna answered karan johar's question what akshay kumar have but three khans not
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X