For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയ്ക്ക് നല്‍കാന്‍ റോസാപ്പൂവുമായി മൂന്ന് മണിക്കൂര്‍ കാത്തുനിന്ന നടന്‍, അന്ന് നടന്നത്

  |

  ബോളിവുഡ് സിനിമാലോകത്ത് ആരാധകര്‍ ഏറെയുളള താരസുന്ദരിമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇന്ന് എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ്. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും ദീപിക പദുകോണിന്‌റെതായി പുറത്തിറങ്ങാറുണ്ട്. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകളെല്ലാം വലിയ വിജയമാണ് നേടിയത്. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു കരിയര്‍ കൂടിയാണ് ദീപികയുടെത്.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  വിവാഹ ശേഷവും സിനിമയില്‍ സജീവമായ താരത്തിന്‌റെ മിക്ക സിനിമകള്‍ക്കായും ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. കൈനിറയെ ചിത്രങ്ങളുമായാണ് നിലവില്‍ ദീപിക മുന്നേറുന്നത്. ബോളിവുഡിന് പുറമെ പ്രഭാസ് നായകനാവുന്ന പുതിയ സിനിമയിലൂടെ തെലുങ്കിലും എത്തുന്നുണ്ട് നടി. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്‌റെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ദീപികയ്ക്ക് നല്‍കാന്‍ മൂന്ന് മണിക്കൂര്‍ റോസാപ്പൂവുമായി കാത്തുനിന്ന ഒരു താരമുണ്ട് ബോളിവുഡില്‍.

  ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമയിലും തിളങ്ങിയ നീല്‍ നിതിന്‍ മുകേഷ് ആണ് ആ താരം. ദളപതി വിജയ് ചിത്രം കത്തിയിലൂടെ ആണ് തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും നീല്‍ നിതിന്‍ സുപരിചിതനായത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം ബോളിവുഡില്‍ തിളങ്ങിയിട്ടുണ്ട് താരം. പ്രേം രത്തന്‍ ദയോ, ഗോല്‍മാല്‍ എഗെയ്ന്‍, സാഹോ തുടങ്ങിയവയെല്ലാം നീല്‍ നിതിന്‍ മുകേഷിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

  മുന്‍നിര നായകന്‍ അല്ലെങ്കിലും എല്ലാവര്‍ക്കും പ്രിയങ്കരനായ താരമാണ് നടന്‍. ദീപിക പദുകോണിനൊപ്പം ലഫംഗേ പരിന്ദേ എന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ് അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സമയത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ദീപികയും നീലും. ദീപികയോട് അന്ന് നടന് ഇഷ്ടമാണെന്ന് വരെ അഭ്യൂഹങ്ങള്‍ വന്നു.

  മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

  ദീപികയുടെ അടുത്ത് റോസാപ്പൂവുമായി പോയ കാര്യം ഒരഭിമുഖത്തിലാണ് നീല്‍ നിതിന്‍ പറഞ്ഞത്. ദീപികയുടെ വാതിലിന് പുറത്ത് ഒരു റോസാപ്പൂവുമായി ഞാന്‍ മൂന്ന് മണിക്കൂര്‍ നിന്നു. എന്നാല്‍ പിന്നീടാണ് എനിക്ക് മനസിലായത് അവള്‍ ആരക്ഷന്‍ എന്ന സിനിമയുടെ പ്രോമോഷന് വേണ്ടി പോയതാണെന്ന്. അന്ന് ദീപികയോട് ചെറിയ ഇഷ്ടമുണ്ടായിരുന്നു എന്നാണ് നടന്‍ തന്‌റെ വാക്കുകളിലൂടെ അറിയിച്ചത്.

  എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും മറക്കുന്നത് അവിടെ പോവുമ്പോള്‍, മനസുതുറന്ന് നടി രോഹിണി

  പീന്നീട് ദീപികയെ കുറിച്ച് വീണ്ടും ഒരു അഭിമുഖത്തില്‍ മനസുതുറന്നിരുന്നു നടന്‍. തനിക്ക് അറിയാവുന്നവരില്‍ വളരെ സ്വീറ്റായിട്ടുളള ആളാണ് ദീപികയെന്ന് അന്ന് നടന്‍ പറഞ്ഞു. 'അവള്‍ എനിക്ക് ഫാമിലി പോലെയാണ്. എന്റെ നാല് എഎം സുഹൃത്താണ്. എന്ത് കാര്യം വേണമെങ്കിലും ദീപികയോട് സംസാരിക്കാം. അവളുടെ ചിരി ആകര്‍ഷിക്കുന്ന ഒന്നാണ്. എനിക്ക് അവളോട് വളരെ ഇഷ്ടമാണ്', അഭിമുഖത്തില്‍ നീല്‍ നിതിന്‍ മുകേഷ് പറഞ്ഞ വാക്കുകളാണിവ.

  മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പമുളള ഡ്രീം പ്രോജക്ട്, ട്രോളുകള്‍ക്ക് ഒമര്‍ ലുലുവിന്‌റെ മറുപടി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നീല്‍ നിതിനെ കുറിച്ച് ദീപിക പദുകോണും ഒരിക്കല്‍ മനസുതുറന്നിട്ടുണ്ട്. നീലിനൊപ്പം ജോലി ചെയ്യുന്നത് ബ്രില്യന്റ് എക്‌സ്പീരിയന്‍സ് ആണെന്നാണ് നടി പറഞ്ഞത്. സെറ്റിലെ എല്ലാവരേയും പരിപാലിക്കുന്ന, കരുതലുള്ള ഒരു നല്ല മനുഷ്യനാണ് നീല്‍ എന്ന് ഞാന്‍ കരുതുന്നു. ഫിലിം മേക്കിംഗ് എന്നത് ഒരു ഫാമിലി റീയൂണിയന്‍ പോലെയാണ് അദ്ദേഹം കരുതുന്നത്., എല്ലാവരുടേയും ഒത്തുചേരലില്‍ അദ്ദേഹം താല്‍പ്പര്യം കാണിക്കുന്നു. നീലിനൊപ്പം ജോലി ചെയ്യുന്നത് എനിക്ക് വ്യക്തിപരമായി ഇഷ്ടമാണ്, ദീപിക അന്ന് പറഞ്ഞു.

  നീലിനെ കുറിച്ചുളള ദീപികയുടെ വാക്കുകള്‍ക്ക് ശേഷം ഇവരെ കുറിച്ച് പിന്നീട് അധികം അഭ്യൂഹങ്ങള്‍ വന്നില്ല. നീലും ദീപികയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നുളള സത്യം എല്ലാവരും തിരിച്ചറിഞ്ഞു. രണ്ടുപേരും വിവാഹിതരാണ്. ദീപിക രണ്‍വീറിന്‌റെ ജീവിത സഖിയായപ്പോള്‍ രുക്മിണി സഹായെ ആണ് നീല്‍ വിവാഹം കഴിച്ചത്.

  English summary
  When Vijay's Villain Neil Nitin Mukesh Waited Outside The Door Of Deepika With Flowers For Hours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X