For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യുവത്വം നിലനിര്‍ത്താന്‍ പാമ്പിന്റെ ചോര കുടിക്കും, സല്‍മാന്‍ ഖാന്റെ കല്യാണം എപ്പോള്‍? അനില്‍ കപൂര്‍

  |

  ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നു അനില്‍ കപൂര്‍. ഹിറ്റുകള്‍ ഒരുപാടുണ്ട് ആ കരിയറില്‍. ഏത് തരം വേഷവും തനിക്ക് ചേരുമെന്ന് അനില്‍ കപൂര്‍ തെളിയിച്ചിട്ടുണ്ട്. കാലാന്തരത്തില്‍ നിന്നും നായകനില്‍ നിന്നും സഹനടനിലേക്കും ക്യാരക്ടര്‍ റോളുകളിലേക്കുമെല്ലാം അനില്‍ കപൂര്‍ തന്റെ പ്രകടനത്തെ വ്യാപിപ്പിക്കുകയായിരുന്നു. ഇന്നും ചെറുപ്പക്കാരെ വെല്ലുന്ന ചുറുചുറുക്കോടെ അഭിനയ ജീവിതം തുടരുകയാണ് അനില്‍ കപൂര്‍. താരത്തിന്റെ പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസ് പലപ്പോഴും ആരാധകരുടെ കയ്യടി നേടാറുണ്ട്.

  അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നയൻതാര, ചിത്രങ്ങൾ വൈറലാവുന്നു

  ഇന്ന് വലിയ താരമാണെങ്കിലും തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരു താരമായി മാറാനുള്ള മികവില്ലെന്ന് പലരും തന്നെ വിമര്‍ശിച്ചിരുന്നുവെന്നാണ് അനില്‍ കപൂര്‍ പറയുന്നത്. ''എന്നാല്‍ ഞാനതിനെ ഒരു പ്രശംസയായാണ് കണ്ടിരുന്നത്. ആളുകള്‍ എന്നെ സഞ്ജീവ് കുമാറുമായാണ് താരതമ്യം ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ, ആളുകള്‍ എന്നെ താരതമ്യം ചെയ്യുന്നത് നമ്മുടെ രാജ്യത്തിലെ തന്നെ ഏറ്റവും മഹാനായ നടനോടാണല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിക്കുമായിരുന്നു'' എന്നാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.

  കഴിഞ്ഞ ദിവസം അര്‍ബാസ് ഖാന്‍ അവതാരകനായി എത്തുന്ന പിഞ്ച് സീസണ്‍ 2വില്‍ അതിഥിയായി എത്തിയത് അനില്‍ കപൂര്‍ ആയിരുന്നു. ഇതുവരെ പറയാതിരുന്ന പല കാര്യങ്ങളും ഈ പരിപാടിയില്‍ അനില്‍ കപൂര്‍ തുറന്നു പറയുന്നുണ്ട്. തന്റെ തുടക്കകാലത്തെ സിനിമകള്‍ വലിയ വിജയമായി മാറാതിരുന്നതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഇതിനിടെയാണ് തനിക്ക് ഒരു താരമാകാനുള്ള ലുക്കില്ലെന്ന് പോലും ചിലര്‍ പറഞ്ഞിരുന്നതായി അനില്‍ കപൂര്‍ വെളിപ്പെടുത്തുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  ''അന്നത്തെ കാലത്ത് ആളുകള്‍ക്ക് മറ്റൊരു കാഴ്ച്ചപ്പാടായിരുന്നു. എന്റെ സമകാലികരെ അപേക്ഷിച്ച് എന്റെ അരങ്ങേറ്റ സിനിമ വലിയ വിജയമായിരുന്നില്ല. മാഷാല്‍ പോലും വിജയിച്ചില്ല. പക്ഷെ എന്റെ പ്രകടനം അഭിനന്ദിക്കപ്പെട്ടു. അതുകൊണ്ട് എനിക്ക് കൂടുതല്‍ സിനിമകള്‍ ലഭിച്ചു. എന്നെ കണ്ടാല്‍ ഒരു താരത്തെ പോലെ തോന്നില്ലെന്ന് വരെ പറഞ്ഞവരുണ്ടായിരുന്നു. അവരോട് ഞാന്‍ പറഞ്ഞത് എന്നെ ഇംപ്രൂവ് ആകാന്‍ അനുവദിക്കൂവെന്നായിരുന്നു. എന്റെ സാന്നിധ്യം അവശ്യമാണെന്ന തരത്തിലേക്ക്'' അനില്‍ കപൂര്‍ പറയുന്നു. എന്നും മെച്ചപ്പെടാനുള്ള സാധ്യതയുണ്ടെന്നും നന്നായി അഭിനയിച്ചില്ലെങ്കില്‍ അത് തന്റെ പ്രേക്ഷകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നുമാണ് അനില്‍ അഭിപ്രായപ്പെടുന്നത്.

  പിന്നീടായിരുന്നു തനിക്ക് രസകരമായ രണ്ട് ചോദ്യങ്ങളുണ്ടെന്ന് അര്‍ബാസ് ഖാന്‍ അറിയിക്കുന്നത്. ആദ്യത്തെ ചോദ്യം സല്‍മാന്‍ ഖാന്റെ വിവാഹം എന്നായിരിക്കും എന്നതായിരുന്നു. രണ്ടാമത്തെ ചോദ്യമാകട്ടെ അനില്‍ കപൂറിന്റെ പ്രായത്തെ വെല്ലുന്ന യുവത്വത്തിന്റെ രഹസ്യം എന്താണെന്നും. സല്‍മാന്‍ ഖാന്റെ വിവാഹത്തെക്കുറിച്ച് തന്നേക്കാള്‍ നന്നായി അറിയുക അര്‍ബാസിനാണെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു അനില്‍ കപൂര്‍. ഞങ്ങള്‍ മടുത്തു, അദ്ദേഹം ഒന്നും പറയുന്നില്ല. പിന്നെങ്ങനെ എനിക്ക് പറയാനാകും എന്നായിരുന്നു ഇതിന് അര്‍ബാസ് നല്‍കിയ മറുപടി. സല്‍മാന്റെ സഹോദരനാണ് സംവിധായകനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍.

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  പിന്നാലെ അനില്‍ കപൂറിന്റെ ചെറുപ്പത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു. അനില്‍ കപൂര്‍ ജീവിക്കുന്നത് പ്ലാസ്റ്റിക് സര്‍ജനൊപ്പമാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മറ്റൊരാള്‍ പറഞ്ഞതാകട്ടെ അനില്‍ കപൂര്‍ പാമ്പിന്റെ ചോര കുടിക്കുന്നുണ്ടെന്നും അതാണ് ആ യുവത്വത്തിന്റെ രഹസ്യമെന്നായിരുന്നു. പിന്നാലെ താരം തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.

  Also Read: വിവാഹമെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഭയമാണ്, തനിക്ക് നാല് മക്കളുണ്ട്, വെളിപ്പെടുത്തി സെയ്ഫ് അലിഖാൻ

  ''ജീവിതത്തില്‍ എന്ത് ചെയ്താലും അത് ആസ്വദിക്കാന്‍ പറ്റണം. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. സത്യത്തില്‍, ദൈവം എന്നോട് ഒരുപാട് കരുണ കാണിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സാമ്പത്തികത്തിലുമെല്ലാം. പിന്നെ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യണം. ഇതിനോടൊപ്പം നിത്യവും ഒരു മണിക്കൂര്‍ നിങ്ങളുടെ ശരീരത്തിനായി മാറ്റി വെക്കണം'' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നെറ്റ്ഫ്‌ളിക്‌സിന്റെ എകെ വെഴ്‌സസ് എകെ എന്ന ചിത്രത്തിലായിരുന്നു അനില്‍ കപൂര്‍ അവസാനമായി അഭിനിച്ചത്. അനില്‍ കപൂര്‍ അനില്‍ കപൂറായി തന്നെ എത്തിയപ്പോള്‍ മറ്റൊരു എകെ ആയത് അനുരാഗ് കശ്യപ് ആയിരുന്നു.

  Read more about: anil kapoor salman khan
  English summary
  When Will Salman Khan Get Married Anil Kapoor Gives A Witty Reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X