For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വത്തെല്ലാം ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും കൈക്കലാക്കി; സന്തോഷം അറിഞ്ഞിട്ടില്ലെന്ന് സീനത്ത് അമന്‍

  |

  ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സീനത്ത് അമന്‍. എഴുപതുകളിലേയും എണ്‍പതുകളിലേയും ഏറ്റവും തിരക്കേറിയ നായികയായിരുന്നു സീനത്ത്. ഇന്നും ആരാധകരുടെ പ്രിയങ്കിയായ സീനത്തിന്റെ പ്രകടനങ്ങള്‍ ആരാധകര്‍ ഒരുകാലത്തും മറക്കാനിടയില്ല. ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ അഭിനേത്രിയാണ് സീനത്ത്. ബിഗ് സ്‌ക്രീനിലെ സീനത്തിന്റെ ജീവിതം വന്‍ വിജയമായിരുന്നുവെങ്കിലും വ്യക്തി ജീവിതത്തില്‍ സീനത്തിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികളായിരുന്നുവെന്നതാണ് വസ്തുത.

  സാരിയിൽ സ്റ്റൈലൻ ലുക്കിൽ അമൃത നായർ, ചിത്രം വൈറലാവുന്നു

  സത്യം ശിവം സുന്ദരം, ഡോണ്‍, യാദോം കി ബാരാത്ത് തുടങ്ങിയ സിനിമകളിലെ സീനത്തിന്റെ പ്രകടനം ഇന്നും ആരാധകര്‍ ആരാധനയോടെയാണ് ഓര്‍ക്കുന്നത്. ബോളിവുഡില്‍ സ്വന്താമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് സീനത്തിന്. പക്ഷെ താരത്തിന്റെ സ്വകാര്യ ജീവിതം ഒരുപാട് വെല്ലുവിളികളിലൂടേയും പ്രതിസന്ധികളിലൂടേയുമാണ് കടന്നു പോയത്. 1985 ലായിരുന്നു സീനത്ത് വിവാഹിതയാകുന്നത്. മസര്‍ ഖാന്‍ ആയിരുന്നു ഭര്‍ത്താവ്. എന്നാല്‍ പ്രശ്‌നഭരിതമായിരുന്നു ഈ ദാമ്പത്യ ജീവിതം. 1998 ല്‍ കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മസര്‍ അന്തരിച്ചു.

  ഒരിക്കല്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും തന്റെ വിവാഹ ജീവിതം എത്രമാത്രം ദുരിതപൂര്‍ണമായിരുന്നുവെന്നും സീനത്ത് തുറന്നു പറഞ്ഞിരുന്നു. സിമി ഗെര്‍വാളിന്റെ അഭിമുഖത്തില്‍ വച്ചായിരുന്നു സീനത്ത് മനസ് തുറന്നത്. വിവാഹത്തിന് തന്റെ അമ്മ എതിരായിരുന്നുവെന്നും ആ എതിര്‍പ്പ് മറി കടന്നാണ് താന്‍ മസര്‍ ഖാനെ വിവാഹം കഴിച്ചതെന്നുമാണ് സീനത്ത് പറയുന്നത്. ''എന്റെ ബയോളജിക്കല്‍ ക്ലോക്ക് ഓടുകയായിരുന്നു. എനിക്ക് അമ്മയാകണമായിരുന്നു. ഒരു കുടംബം വേണം. ആ സമയത്താണ് മസര്‍ കടന്നു വരുന്നത്'' എന്നായിരുന്നു സീനത്ത് പറഞ്ഞത്.

  എന്നാല്‍ ഒരു പതിറ്റാണ്ട് നീണ്ടു നിന്ന തങ്ങളുടെ വിവാഹം ജീവിതം വലിയ പ്രതിസന്ധികളെയാണ് നേരിട്ടതെന്നാണ് സീനത്ത് പറയുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ''മസറിന് ഒരു വ്യക്തിയെന്ന നിലയിലോ കലാകാരിയെന്ന നിലയിലോ ഞാന്‍ വളരുന്നത് ഇഷ്ടമല്ലായിരുന്നു. എന്നും കുട്ടികളോടൊപ്പം വീട്ടില്‍ തന്നെയിരിക്കണമായിരുന്നു. വിവാഹത്തിന്റെ ആദ്യ വര്‍ഷം തന്നെ ഞാന്‍ വലിയൊരു തെറ്റ് ചെയ്തതായി എനിക്ക് മനസിലായിരുന്നു. പക്ഷെ പതിയെ എല്ലാം ശരിയാക്കാം എന്നാണ് ഞാന്‍ കരുതിയത്. 12 വര്‍ഷം ഞാനത് ശരിയാക്കാന്‍ ശ്രമിച്ചു. തുരങ്കത്തിന്റെ ഒടുവില്‍ എനിക്ക് വെളിച്ചം കാണാനായില്ല. ആ 12 വര്‍ഷത്തിനിടെ സന്തോഷത്തിന്റെ ഒരു നിമിഷം പോലുമില്ല. എന്നിട്ടും ഞാനത് ശരിയാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു'' സീനത്ത് പറയുന്നു.

  1993 ലാണ് മസറിന്റെ രോഗ വിവരം തിരിച്ചറിയുന്നത്. തന്റെ സമയവും പണവുമെല്ലാം സീനത്ത് ഭര്‍ത്താവിന്റെ ശുശ്രൂഷയ്ക്കും ചികിത്സയ്ക്കുമായി മാറ്റിവെക്കുകയായിരുന്നു. ''93-97 കാലഘട്ടം എനിക്കൊരു പോരാട്ടമായിരുന്നു. അയാള്‍ക്കൊപ്പം ആശുപത്രിയില്‍ തന്നെയായിരുന്നു ഞാന്‍ കഴിഞ്ഞിരുന്നത്. ഇഞ്ചക്ഷന്‍ നല്‍കുന്നത് മുതല്‍ ഡ്രസ് വരെ ഞാന്‍ പഠിച്ചു. എന്നാല്‍ സാധ്യമാകുന്നതൊക്കെ ഞാന്‍ ഒറ്റയ്ക്ക് തന്നെ ചെയ്തു. കുട്ടികളെ നോക്കി, ഭര്‍ത്താവിനെ നോക്കി. പക്ഷെ എന്നെ നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ സാഹചര്യമായിരുന്നുവെങ്കില്‍ ഒരു പെണ്‍കുട്ടിയും പിടിച്ചു നില്‍ക്കുമായിരുന്നില്ല. പക്ഷെ ഞാന്‍ മസറിനൊപ്പം നിന്നു. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ഞാന്‍ വിദേശത്ത് കൊണ്ടു പോയി. 1997 ല്‍ വീട്ടിലേക്ക് തിരികെ പോകാം എന്ന് പറഞ്ഞു. അഞ്ച് വര്‍ഷം ഞാന്‍ രാത്രിയും പകലും കണ്ടിട്ടില്ല'' എന്നായിരുന്നു സീനത്ത് പറഞ്ഞത്. എന്നാല്‍ 1998 ല്‍ മസര്‍ ഖാന്‍ അന്തരിച്ചു.

  പറ്റിക്കപ്പെട്ടു, ജീവിതത്തിലെ സമ്പാദ്യത്തിന്റെ 70 ശതമാനവും നഷ്ടപ്പെട്ടു; വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  ''അദ്ദേഹത്തിന്റെ മരണം എനിക്ക് വലിയ ആഘാതമായിരുന്നു'' എന്നാണ് സീനത്ത് പറയുന്നത്. എന്നാല്‍ താന്‍ മസറിനൊപ്പം നിന്നതേയില്ലെന്നായിരുന്നു മസറിന്റെ അമ്മയും ഹോദരിയും ആരോപിച്ചതെന്നും താരം പറയുന്നു. ''ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു നിന്നും മാറി നില്‍ക്കരുതായിരുന്നുവെന്ന് പറഞ്ഞു. അവസനമായി കാണാന്‍ അനുവദിച്ചില്ല. അദ്ദേഹം ബാക്കി വച്ച ഒരു രൂപ പോലും അമ്മയും സഹോദരിയും കൈക്കലാക്കി. എനിക്കും മക്കള്‍ക്കും ഒന്നുമുണ്ടായിരുന്നില്ല'' എന്നാണ് സീനത്ത് പറയുന്നത്. തനിക്കെതിരെ മൂത്തമകനോട് തെറ്റായ കാര്യങ്ങള്‍ മസറിന്റെ അമ്മയും സഹോദരിയും പറഞ്ഞു കൊടുത്തുവെന്നും സീനത്ത് പറയുന്നു. തന്റെ പിതാവിനെ വഞ്ചിച്ചുവെന്നും ഭാര്യയെ ആവശ്യമായിരുന്നപ്പോള്‍ കൂടെ നിന്നില്ലെന്നും പറഞ്ഞുവെന്നും സീനത്ത് ഓര്‍ക്കുന്നു. ഇന്ന് മക്കള്‍ സത്യം തിരിച്ചറിഞ്ഞുവെന്നും താരം പറയുന്നു.

  Read more about: actress
  English summary
  When Zeenat Aman Said Her Husband's Mother And Sister Took All Of His Money
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X