For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളെ സൂക്ഷിക്കേണ്ടത് നിങ്ങളാണ്!! റാണി മുഖർജിക്കെതിരെ ദീപികയും ആലിയയും അനുഷ്കയും

|

2018 ൽ സിനിമ മേഖല കേൾക്കേണ്ടി വന്ന ഏറ്റവും വലിയ ചീത്തപ്പേരായിരുന്നു മീടൂ. ഹോളിവുഡിൽ ആരംഭിക്കുകയും പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും മീടൂ വെളിപ്പെടുത്തലുകൾ വൻ ചലനം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമയിലെ വനിത പ്രവർത്തകർ തങ്ങളുടെ തൊഴിൽ സ്ഥലത്തു നിന്നും നേരിടേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മീടൂ മൂവ്മെന്റിലൂടെ പുറത്തു വിട്ടത്. സമൂഹത്തിനു മുന്നിൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ചിരിച്ച മുഖവുമായി സ്ക്രീനിലും പൊതുവേദിയിലും എത്തുന്ന പലരുടേയും യഥാർഥ മുഖമാണ് മീടൂ മൂവ്മെന്റിലൂടെ പുറം ലോകത്തെത്തിയത്.

ആക്ഷൻ ഹീറോ ബിജു ബോളിവുഡിലേയ്ക്ക്!! നിവിൻ പോളിയ്ക്ക് പകരം മലയാളികളുടെ ഈ പ്രിയപ്പെട്ട താരം

സിനിമ മേഖലയിൽ കൊല്ലങ്ങളായി നടന്നു വരുന്ന പല കീഴ്വഴക്കങ്ങളും മീടു വെളിപ്പെടുത്തലുകളിലൂടെ മാറി മറിഞ്ഞിരിക്കുകയാണ്. 2008 ബോളിവുഡ് താരം നാന പടേക്കറിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി തനുശ്രീ ദത്തയാണ് മീടു മൂവ്മെന്റിന് ബോളിവുഡിൽ തുടക്കം കുറിച്ചത്. ഇതിനു പിന്നാലെ ബോളിവുഡിലെ പ്രമുഖർക്ക് നേരെ വിരൽ ചൂണ്ടി നിരവധി വനിത സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്ന്. ഇത് സിനിമ മേഖലയിൽ വലിയൊരു പൊട്ടിത്തെറിയ്ക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീടു ക്യാംപെയ്നെ കുറിച്ചുളള ബോളിവുഡ് നടിമാരുടെ ചർച്ചയാണ്. ഇതിൽ എല്ലാവരു മീടുവിനെ അനുകൂലിക്കുമ്പോൾ ഒരു വേറിട്ട പ്രതികരണമായി റാണി മുഖർജി രംഗത്തെത്തിരിക്കുകയാണ്. താരത്തിനെതിരെ ബോളിവുഡ് നടിമാർ രംഗത്തെത്തിയിട്ടുണ്ട്.

ബിജെപി അനുഭാവി ആണോ? ആരാധകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ മാസ് മറുപടി

മീടൂവിനെ കുറിച്ച് യുവനടിമാർ

സിഎന്നും ന്യൂസ് 18 നും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മീടുവിനെ കുറിച്ച് നടിമാർ തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞത്. ദീപിക പദുകോൺ, ആലിയ ഭട്ട്, റാണി മുഖർജി, അനുഷ്ക ശർമ്മ എന്നിവരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. നടിമാർ മീടൂ ക്യാംപെയ്നെ അനുകൂലിയ്ക്കുകയായിരുന്നു. എന്നാൽ റാണി മുഖർജിയുടെ മൂവ്മെന്റിനെ കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത്.

ആദ്യം നിങ്ങൾ ശക്തരാകൂ

മീടു മൂവ്മെന്റിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ സ്വയം പര്യാപ്തരാകണമെന്നായിരുന്നു റാണി മുഖർജിയുടെ കമന്റ്. നിങ്ങൾ ശക്തരാണെന്നുള്ള വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്ക് നേരെ വരുന്ന മോശം സാഹചര്യങ്ങളോട് നോ പറയാൻ സാധിക്കും. ആക്രമണങ്ങളിൽ നിന്ന് സ്വയം ചെറുത്ത് നിൽക്കാനുളള കഴിവ് സ്ത്രീകൾക്കുണ്ടെന്ന് ആദ്യം മനസ്സിലാക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. എന്നാവ്‍ റാണി മുഖർജിയുടെ ഈ കമന്റ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

പെൺകുട്ടികൾ ആയോധനകലകൾ അഭ്യസിക്കണം

റാണിയുടെ പോയിന്റിനോട് തുടക്കം മുതലെ ദീപിക എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. റാണി മുഖർജിയുടെ ജീനു പോലെയല്ല എല്ലാ സ്ത്രീകളുടേയുമെന്ന് താരം പറഞ്ഞു. അതു പോലെ തന്നെ സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ പെൺകുട്ടികൾ ആയോധനകല സ്വയം അഭ്യസിക്കണം. ആക്രമണങ്ങളിൽ നിന്നുമുളള സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും താരം പറഞ്ഞു. റാണി മുഖർജിയുടെ ഈ അഭിപ്രായവും വലിയ വിവാദമായിട്ടുണ്ട്.

പ്രതിരോധിച്ച് അനുഷ്കയും ദീപികയും

അതേസമയം റാണിമുഖർജിയുടെ പ്രസ്താവനയ്ക്കെതിരെ അനുഷ്രകയും ദീപികയും രംഗത്തെത്തിയിരുന്നു. എന്ത്കൊണ്ടാണ് അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ സ്വയം പ്രതിരോധിക്കണമെന്ന് പറയുന്നതെന്ന് ദീപിക ചോദിച്ചു . ഇതേ അഭിപ്രായത്തിൽ തന്നെയായിരുന്നു അനുഷ്കയും . ആലിയയും സ്ത്രീകൾക്ക് നേരെ ഉയരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. റാണി മുഖർജിയുടെ ഈ പ്രസ്താവന ആകെ കല്ലുകടി സൃഷ്ടിച്ചിട്ടുണ്ട്.

തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ

ഇന്ത്യയിൽ മീടു ക്യാംപെയ്ന് നടി തനുശ്രീ ദത്തയായിരുന്നു തുടക്കമിട്ടത്. നടൻ നാന പടേക്കാറിനെതിരെയുളള വെളിപ്പെടുത്തൽ ബോളിവുഡിനെ ഒന്നടങ്കം പിടിച്ചു കുലുക്കിയിരുന്നു. പിന്നീട് പല താരങ്ങക്കും സംവിധായകന്മാർക്കുമെതിരേയും സ്ത്രീ ശബ്ദങ്ങൾ ഉയർന്നു വന്നിരുന്നു. ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി ഇടപെട്ടെന്നും തുടർന്ന് താരം സെറ്റിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തെന്നും തനുശ്രീ പറഞ്ഞു. പിന്നീട് മറ്റൊരു നടിയിലൂടെ ഈ ചിത്രം പൂർത്തിയാക്കിയതെന്നും തനുശ്രീ തുറന്നടിച്ചു.

വികാസ് ബാഹല്‍

ബോളിവുഡ് താരം കങ്കണ റാവത്താണ് സംവിധായകന്‍ വികാസ് ബഹലിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . കങ്കണയുടെ സിനിമ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ക്വീന്‍. ഇത് സംവിധാനം ചെയ്തത് ബഹലായിരുന്നു. സിനിമ ചിത്രീകരണത്തിനിടെ ഇയാള്‍ കെട്ടിപ്പിടിച്ചെന്നും കഴുത്തില്‍ മുഖമമര്‍ത്തിയെന്നും കങ്കണ ആരോപിച്ചിരുന്നു. കൂടാതെ സംവിധായകനെതിരെ പീഡന ആരോപണവുമായി ഒരു യുവതിയും രംഗത്തെത്തിയിരുന്നു.അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി ആരോപിച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെയും വെളിപ്പെടുത്തല്‍

വിവേക് അഗ്‌നിഹോത്രി

ബോളിവുഡ് സംവിധായകന്‍ വികാസ് അഗ്‌നിഹോത്രിയ്‌ക്കെതിരേയും തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ചോക്കളേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി മോശമായി പെരുമാറിയത്. വിവസ്ത്രയായി നൃത്തം ചെയ്യാന്‍ അഗ്‌നിഹോത്രി ആവശ്യപ്പെട്ടെന്നും ആ സമയത്ത് നടന്മാരായ സുനില്‍ ഷെട്ടിയും ഇന്‍ഫാന്‍ ഖാനുമാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും തനുശ്രീയുടെ വെളിപ്പെടുത്തി

English summary
While Deepika Padukone, Anushka Sharma get praised, Rani Mukerji gets trolled for her opinion on #MeToo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more