For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫാഷൻ സെൻസ് ഇത്തിരി കൂടിപ്പോയോ?', കജോളിന്റെ വസ്ത്രത്തിന് ട്രോൾമഴ

  |

  നടിമാരായാലും നടന്മാരായാലും സെലിബ്രിറ്റികൾ അവാർഡ് നിശകളിൽ പങ്കെടുക്കാൻ എത്തുമ്പോഴായാലും മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോഴും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ വസ്ത്രധാരണ രീതികളാണ്. ബോളിവുഡിലെ താരങ്ങളാണ് ഫാഷനിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത്. അവയിൽ ചിലത് വലിയ ശ്രദ്ധ നേടുമ്പോൾ മറ്റ് ചിലതിന് കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടതായും വരാറുണ്ട്. ദീപിക പദുകോൺ അടക്കമുള്ള താരങ്ങൾ അത്തരം കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുള്ളവരുമാണ്.

  Also Read: വിരാട് കൊഹ്ലിയെ പ്രണയത്തിൽ വീഴ്ത്തിയ അനുഷ്കയുടെ സിനിമ ഇതാണ്...

  ഇതേ രീതിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നത് നടി കജോളാണ്. കഴിഞ്ഞ ദിവസം ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള താരത്തിന്റെ വസ്ത്രത്തെയാണ് സോഷ്യൽമീഡിയ കളിയാക്കുന്നത്. നീളൻ കോളറും വൈഡ് നെക്കും തുട വരെ സ്ലിറ്റുമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള ബോഡി കോൺ ​ഗൗണായിരുന്നു കജോൾ ധരിച്ചത്. ഈ വസ്ത്രത്തിൽ കജോളിനെ കാണുമ്പോൾ ബൈക്കിന് കവർ നൽകിയിരിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാണ് സോഷ്യൽമീഡിയകളിൽ വന്ന കമന്റ്.

  Also Read: 'എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം എന്നും ഹൃദയത്തിലുണ്ടാകും'; പുനീതിന്റെ വേർപാടിൽ ഭാവന

  ബോഡി ഷേപ്പിലുള്ള ​ഗൗണിന്റെ ഡീപ്പ് നെക്കുള്ള കോളറുകൾ വെള്ള നിറത്തിലുള്ള തുണികൊണ്ടാണ് തുന്നിച്ചേർത്തിരിക്കുന്നത്. കോളറുകൾ ഒഴികെ ബാക്കിയുള്ള ഭാ​ഗങ്ങളെല്ലാം കറുത്ത തുണിയിലാണ് തുന്നിയെടുത്തിരിക്കുന്നത്. ബോഡി ​കോൺ ​ഗൗൺ വിഭാ​ഗത്തിൽപ്പെടുന്ന വസ്ത്രത്തിന് ഭം​ഗി കൂട്ടാൻ മറ്റ് ആഭരണങ്ങളൊന്നും കജോൾ ധരിച്ചിരുന്നില്ല. ലിപ്സ്റ്റിക്ക്, ​ഗ്ലിറ്ററിങ് ഐ ഷാഡോ എന്നിവ മാത്രമാണ് മുഖത്തെ ഭം​ഗിക്ക് വേണ്ടി ഉപയോ​ഗിച്ചിരുന്നത്. പുത്തൻ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയും വീഡിയോയും വൈറലായതോടെ ആരാധകരും സോഷ്യൽമീഡിയയിലും ട്രോളുകൾ കൊമ്ട് മൂടുകയാണ് നടിയെ. ഹാലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോവുകയാമോ എന്ന് വരെയാണ് ആരാധകർ കമന്റ് ചെയ്തത്. ചിലർ വസ്ത്രത്തെ ബൈക്കിന്റെ കവറിനോടും മറ്റു ചിലർ നീളൻഷീറ്റുകളോടും ഉപമിച്ചു. ചിലർ വസ്ത്രത്തിന്റെ ഡിസൈനറേയും കുറ്റപ്പെടുത്തി.

  'ഇത്രയും മോശമായ വസ്ത്രം ആരുടെ ഡിസൈനാണ്? അവളരെ പരാജയമായിരിക്കുന്നു...' എന്നായിരുന്നു ഒരു കമന്റ്. അടുത്തിടെ പാരിസ് ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയപ്പോൾ ഐശ്വര്യ റായ് ധരിച്ചിരുന്ന ഒരു ​ഗൗണിന് നേരെയും ട്രോളുകൾ ഉണ്ടായിരുന്നു. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. ആഘോഷങ്ങളില്‍ പ്രത്യേകിച്ച് ട്രഡീഷനൽ വസ്ത്രങ്ങളാണ് താരം തെരഞ്ഞെടുക്കുന്നത്. ഇത്തരം അവാർഡ് ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോൾ മാത്രമാണ് കാജോൾ വെസ്റ്റേൺ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ ദുർ​ഗ പൂജ ആഘോഷങ്ങളുടെ ഭാ​ഗമായി പകർത്തിയ ചിത്രങ്ങളിൽ പിങ്ക് സാരിയില്‍ അതിസുന്ദരിയായി കാണപ്പെട്ട കജോളിന് ആരാധകർ അഭിനന്ദിച്ചിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം കജോള്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്.

  റെക്കോർഡ് തീർത്ത് Dilwale Dulhania Le jayenge

  ഒടിടി റിലീസായെത്തിയ ത്രിബം​ഗയാണ് അവസാനമായി റിലീസിനെത്തിയ കജോൾ സിനിമ. തൻവി അസ്മി, മിഥില പാൽക്കർ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേണുക സഹാനെയായിരുന്നു സിനിമ എഴുതി സംവിധാനം ചെയ്തത്. അടുത്തിടെ രേവതിയുടെ സംവിധാനത്തിൽ കജോൾ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ വരുന്നു എന്ന പ്രഖ്യാപനവുമുണ്ടായിരുന്നു. ദി ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന്റെ പേര്. കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. വേ​ഗത്തിൽ തന്നെകൊണ്ട് സമ്മതം മൂളിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിതെന്ന് രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോള്‍ ട്വീറ്റ് ചെയ്‍തു. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രേവതി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫിർ മിലേങ്കെ, ആന്തോളജി ചിത്രം കേരള കഫേ, മുംബൈ കട്ടിങ്ങ് എന്നിവയാണ് രേവതി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.

  Read more about: kajol
  English summary
  'who is that disaster designer?', actress Kajol latest award show look massively trolled by netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X