For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കിളവനെക്കുറിച്ച് ആര്‍ക്കറിയണം! ദിലീപ് കുമാറിനെതിരെ പ്രിയങ്ക, ബോളിവുഡിനെ ഇളക്കിമറിച്ച വെളിപ്പെടുത്തല്‍

  |

  ഇന്ന് ഹോളിവുഡിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ഗ്ലോബല്‍ ഐക്കണായി വളരുകയും ചെയ്ത താരമാണ് പ്രിയങ്ക ചോപ്ര. എല്ലാവരാലും ഇഷ്ടപ്പെടുന്ന താരം. എന്നാല്‍ മറ്റേതൊരു താരത്തേയും പോലെ വിവാദങ്ങള്‍ എന്നും പ്രിയങ്കയുടെ കരിയറിന്റെ ഭാഗമായിരുന്നു. പ്രണയങ്ങള്‍ മുതല്‍ സിനിമയില്‍ നിന്നുമുള്ള പിന്മാറ്റം വരെ പ്രിയങ്കയുടെ പേര് ചേര്‍ക്കപ്പെട്ട വിവാദങ്ങള്‍ ഒരുപാടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു താരം മുതിര്‍ന്ന നടന്‍ ദിലീപ് കുമാറിനെതിരെ അസഭ്യം പറഞ്ഞുവെന്ന ആരോപണം.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  സംഭവം നടക്കുന്നത് 2011 ലാണ്. ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. പ്രിയങ്കയ്‌ക്കെതിരെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഫയസ് ഷോള്‍ രംഗത്ത് എത്തുകയായിരുന്നു. മുംബൈയില്‍ നിന്നും ദുബായിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രിയങ്ക തന്നെ അപമാനിച്ചുവെന്നായിരുന്നു ഫയസിന്റെ ആരോപണം. വിമാനം പറയുന്നതിനിടെ ഫോണില്‍ സംസാരിക്കുകയായിരുന്ന പ്രിയങ്ക തടഞ്ഞതിനായിരുന്നു തന്നെ അസഭ്യം പറഞ്ഞതെന്നായിരുന്നു ഡോക്ടറുടെ വാദം.

  Priyanka Chopra

  മുന്‍ പാക് പ്രധാനമന്ത്രി, എലിസബത്ത് രാജ്ഞി തുടങ്ങിയ പ്രമുഖരുടെ ഡോക്ടറായിരുന്നു ഫയസ്. തന്നോട് അപമര്യാദയായി പെരുമാറിയ പ്രിയങ്കയ്‌ക്കെതിരെ അദ്ദേഹം മാധ്യമങ്ങളിലൂടെ തുറന്നടിക്കുകയായിരുന്നു. ''എന്റെ നേരെ തിരഞ്ഞ പ്രിയങ്ക എന്നോട് നിര്‍ത്താന്‍ പറയാന്‍ നീ ആരെന്ന് ചോദിച്ചു. നിങ്ങള്‍ യുഎസില്‍ ആയിരുന്നുവെങ്കില്‍ ഇതിന്റെ പേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ടാകുമായിരുന്നുവെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ അസഭ്യമായിരുന്നു അവരുടെ മറുപടി. ഞാനൊരു ഡോക്ടര്‍ ആണെന്നും മുംബൈയില്‍ ദിലീപ് കുമാറിനെ കണ്ടിട്ട് വരികയാണെന്നും പറഞ്ഞു'' എന്നാണ് ഫയസ് പറയുന്നത്.

  എന്നാല്‍ ദിലീപ് കുമാറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ആ കിളവനെക്കുറിച്ചാണ് ആര്‍ക്കാണ് അറിയേണ്ടത് എന്നായിരുന്നു പ്രിയങ്കയുടെ മറുപടിയെന്നും ഫയസ് പറയുന്നു. എന്റേയും 250 പേരുടേയും ജീവന്‍ അപകടത്തിലാക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് താന്‍ പറഞ്ഞുവെന്നും പോയി പൈലറ്റിനെ കാണുവെന്ന് പ്രിയങ്ക മറുപടി നല്‍കിയെന്നും എന്നാല്‍ ദുബായില്‍ ലാന്റ് ചെയ്താല്‍ ഉടന്‍ നിങ്ങളെ അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് താന്‍ തിരിച്ചു പറഞ്ഞുവെന്നും ഫയസ് പറയുന്നുണ്ട്. സംഭവം വന്‍ വിവാദമായി മാറുകയും ചെയ്തു.

  എന്നാല്‍ എല്ലാ കഥകള്‍ക്ക് വിവിധ വശങ്ങളുണ്ടെന്നത് പറയുന്നത് പോലെ തന്റെ ഭാഗം വിശദമാക്കി പിന്നീട് പ്രിയങ്കയും രംഗത്ത് എത്തുകയായിരുന്നു. ''അദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുകയാണ്. എന്റെ അനുവാദമില്ലാതെ എന്റെ വീഡിയോ എടുക്കുകയായിരുന്നു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ സുഹൃത്തായ ദുബായ് ഷെയ്ഖിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ എതിര്‍ത്തിട്ടും ഗൗനിച്ചില്ല. ഞാന്‍ നിയമം തെറ്റിച്ചിട്ടില്ല, ഷെയ്ഖിനെ വിളിക്കെന്ന് ഞാന്‍ വെല്ലുവിളിച്ചു. പിന്നീട് അദ്ദേഹം മാപ്പ് ചോദിക്കുകയായിരുന്നു'' എന്നായിരുന്നു പ്രിയങ്കയുടെ വിശദീകരണം.

  Also Read: ശിവനും അഞ്ജലിയും അകലുമ്പോൾ സാന്ത്വനത്തിലേയ്ക്ക് ഒരു സന്തോഷ വാർത്ത എത്തുന്നു, പുതിയ എപ്പിസോഡ്

  എന്തായാലും അതെല്ലാം ഇന്ന് പഴയകഥകളാണ്. ഇപ്പോള്‍ ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ സജീവമായ താരമാണ് പ്രിയങ്ക ചോപ്ര. ദ വൈറ്റ് ടൈഗര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മെട്രിക്‌സ് ദ റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജീ ലേ സരയാണ് പ്രിയങ്കയുടെ പുതിയ ബോളിവുഡ് ചിത്രം. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഫര്‍ഹാന്‍ അക്തറാണ് ചിത്രത്തിന്റെ സംവിധായകന്‍. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫർഹാന്‍ സംവിധായകന്‍ ആകുന്നത്. സോയ അക്തറാണ് ചിത്രത്തിന്റെ നിർമ്മാണം. ദ സ്കെെ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ടെക്സ്റ്റ് ഫോർ യു ആണ് പ്രിയങ്കയുടെ അണിയറയിലൊരുങ്ങുന്ന മറ്റൊരു സിനിമ.

  Read more about: priyanka chopra
  English summary
  Who Wants To Know About That Old Man When Priyanka Chopra Slammed Dilip Kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X