For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ക്ക് കല്യാണം കഴിച്ചു കൂടേ? ആലിയയല്ല, രണ്‍ബീറിന്റെ പങ്കാളിയായി ഋഷി ആഗ്രഹിച്ച താരം!

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മിലുള്ള പ്രണയം കുറച്ച് നാളുകളായി ബോല്‍വുഡിലേയും ഗോസിപ്പ് കോളങ്ങളിലേയും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. ഇരുവരും ഉടനെ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ രണ്‍ബീറും ആലിയയും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത വര്‍ഷമായിരിക്കും വിവാഹം എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തിന് മുന്നോടിയായി രണ്‍ബീറും ആലിയയും പുതിയ വീട് ഒരുക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍. രണ്‍ബീറിന്റെ വീടിന് അരികിലാണ് പുതിയ വീടിന്റെ പണികള്‍ നടക്കുന്നത്. താരങ്ങള്‍ പലപ്പോഴും ഇവിടെ ഒരുമിച്ച് എത്താറുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  രാജകുമാരിയെ പോലെ സുന്ദരിയായി അവതാരക അപർണ തോമസ്, ഫോട്ടോസ് കാണാം

  അതേസമയം പുതിയ സിനിമയായ ബ്രഹ്‌മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന സിനിമയാണിത്. ദീര്‍ഘനാളുകളായി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നു. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്ന ബ്രഹ്‌മാസ്ത്ര ബിഗ് ബജറ്റ് ചിത്രമാണ്. സൂപ്പര്‍ ഹീറോ ചിത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ആലിയയുടേയും രണ്‍ബീറിന്റേയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്‍ബീറും അയാനും നേരത്തെ വേക്ക് അപ്പ് സിദ്ദ്, യേ ജവാനി ഹേ ദിവാനി തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. രണ്‍ബീറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അയാന്‍. അതു കൊണ്ട് തന്നെ ആലിയയും അയാന്റെ അടുത്ത സുഹൃത്തായി മാറിയിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തിന്റെ വിരുന്നിനായിരുന്നു തങ്ങളുടെ പ്രണയം രണ്‍ബീറും ആലിയയും ലോകത്തോട് പരസ്യാക്കിയത്. ഇരുവരും ഒരുമിച്ചായിരുന്നു വിവാഹത്തിനെത്തിയത്. നാളുകള്‍ നീണ്ടു നിന്ന പ്രണയ ഗോസിപ്പുകളെ സ്ഥിരീകരിക്കുന്നതായിരുന്നു ഇരുവരും ഒരുമിച്ച് വന്ന സംഭവം.

  അന്ന് രണ്‍ബീറിനും ആലിയയ്ക്കും ഒപ്പം സുഹൃത്തും സംവിധായകനുമായ അയാന്‍ മുഖര്‍ജിയും ഉണ്ടായിരുന്നു. മൂന്ന് പേരും ഒരുമിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. രണ്‍ബീറും അയാനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ഒരിക്കല്‍ രണ്‍ബീറിന്റെ പിതാവും നടനുമായിരുന്ന ഋഷി കപൂര്‍ ഒരിക്കല്‍ രസകരമായൊരു ട്വീറ്റ് പങ്കുവച്ചിരുന്നു. രണ്‍ബീറിന്റേയും അയാന്റേയും ഒരു ചിത്രമായിരുന്നു ഇതിഹാസ താരം പങ്കുവച്ചത്. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. നിങ്ങള്‍ രണ്ടാള്‍ക്കും വിവാഹം കഴിച്ചുകൂടേ? എന്നായിരുന്നു ഋഷി കപൂറിന്റെ ട്വീറ്റ്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതായിരുന്നു ഈ ട്വീറ്റ്. 2020 ഏപ്രില്‍ 30 നായിരുന്നു ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ച് നടന്‍ ഋഷി കപൂര്‍ യാത്രയായത്. അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്നു നിന്ന രണ്‍ബീറിനും കുടുംബത്തിനും താങ്ങായി അയാന്‍ കൂടെ തന്നെയുണ്ടായിരുന്നു.

  ആവേശം കൂടി കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ്; പിന്നെ കണ്ടത് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതാണെന്ന് രസ്‌ന പവിത്രൻ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നീടൊരിക്കല്‍ രണ്‍ബീറും ആലിയയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഋഷി കപൂര്‍ തുറന്ന് പറഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഉള്ളത് ഒക്കെ എല്ലാവര്‍ക്കും അറിയാവുന്താണ്. ഇനി ഞാനായിട്ട് ഒന്നും പറയേണ്ടതില്ലല്ലോ എന്നായിരുന്നു ഋഷിയുടെ ആദ്യ പ്രതികരണം. പിന്നാലെ രണ്‍ബീര്‍ വിവാഹിതനാകണമെന്നും ഋഷി പറഞ്ഞു. അവന്‍ കല്യാണം കഴിക്കേണ്ട സമയമായിരിക്കുകയാണഅ. ഞാന്‍ 27 വയസുള്ളപ്പോള്‍ കുടുംബസ്ഥനായി മാറി. രണ്‍ബീറിന് 35 ആയി. തനിക്ക് ഇഷ്ടമുള്ള ആരേയും അവന് വിവാഹം കഴിക്കാം. ഞങ്ങള്‍ക്ക് അതില്‍ ഒരെതിര്‍പ്പുമില്ല. പോകുന്നതിന് മുമ്പ് എനിക്ക് എന്റെ പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടണം. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ ആ ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ഋഷി കപൂര്‍ പോയത്.

  English summary
  Why Don't You Get Married Rishi Kapoor Asked To Ranbir And A Friend But Not Alia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X