For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവിക്ക് അവാര്‍ഡ് നൽകാതിരിക്കാൻ ശ്രമിച്ചു! സംഭവിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തലുമായി ജൂറി

  |

  ഇത്തവണത്തെ ദേശീയ അവാർഡ് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഇതുവരെ തുടർന്ന് വന്നിരുന്ന ചരിത്രം മാറ്റിക്കുറിച്ചു കൊണ്ടുള്ള അവാർഡ് നിർണ്ണയമായിരുന്നു. അറുപത്തഞ്ചാമത് ദേശീയ പുരസ്കാരം പ്രഖ്യാപനത്തിൽ മികച്ച നടിയ്ക്കുള്ള അവാർഡിന് അർഹയായിരിക്കുന്നത് നടി ശ്രീദേവിയായണ്. മോം എന്ന ചിത്രത്തിന്റെ മികച്ച പ്രകടനമാണ് ശ്രീദേവിയെ അവാർഡിന് അർഹയാക്കിയത്. സാധാരണഗതിയിൽ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മരണാന്തരം നൽകാറില്ല. എന്നാൽ ഈക്കൂറി അതിനൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

  Sridevi: ഇത് ആദ്യത്തെ ദേശീയ അവാർഡ്!! പ്രിയതമയെക്കുറിച്ച് വികാരാധീനനായി ബോണി കപൂര്‍ ഇങ്ങനെ എഴുതി...

  ശ്രീദേവിയ്ക്ക് കീഴ്വഴങ്ങൾ തെറ്റിച്ച് അവാർഡ് നൽകിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി അവാർഡ് ജൂറി ചെയർമാൻ ശ്ഖർ കപൂർ രംഗത്തെത്തിയിട്ടുണ്ട്. ശ്രീദേവിയ്ക്ക് അവാർഡ് നൽകാതിരിക്കാൻ താൻ അവസാനംവരെ പേരാടിയിരുന്നെന്ന് ശേഖർ പറഞ്ഞു. കൂടാതെ ശ്രീദേവിയെ തിരഞ്ഞെടുക്കരുതെന്ന് മറ്റ് അംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Sreenivasan:സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ

   അവസാനം ശ്രീദേവിയിൽ

  അവസാനം ശ്രീദേവിയിൽ

  ശ്രീദേവിയ്ക്ക് അവാർഡ് നൽകിയത് താനും അവരുമായിള്ള ബന്ധത്തിനു പുറത്തള്ള ഒന്നല്ലെന്ന് ശേഖർ കപൂർ പറഞ്ഞു. അവർഡ് പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ദിവസവും രാവിലെ ഇവിടെയുള്ള പാനൽ അംഗങ്ങളോട് ഒന്നുകൂടി വോട്ട് ചെയ്യാൻ പറയാറുണ്ട്. കൂടാതെ താൻ എല്ലാ താരങ്ങളുടേയും അഭിനയത്തെ സസൂഷ്മ നിരീക്ഷിക്കാറുണ്ട്. എന്നീട് അവരെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കും. എന്നിട്ടാണ് വോട്ട് ചെയ്യാൻ പറയുന്നത്. എന്നാൽ ശ്രീദേവിയുടെ പേര് വോട്ട് ചെയ്യരുതെന്ന് ഞാൻ ഇവരോട് പറയുകയും ചെയ്തിരുന്നു. എന്നാൽ അവസാനം ചെന്നെത്തുന്ന പേര് ശ്രീദേവിയിലായിരിക്കുമെന്ന് മാത്രം.

   നീതികേട്

  നീതികേട്

  ശ്രീദേവിയ്ക്ക് അവാർഡ് ലഭിക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പോരാടിയത് താനാണ്. അവർ മരണപ്പെട്ടു പോയി എന്ന ഒറ്റക്കാരണം കൊണ്ടാണ്. ശ്രീദേവിയും തങ്ങളുമായി വളരെ മികച്ച ബന്ധമാണുള്ളത്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് ഒരിക്കലും അവാർഡ് നൽകരുതെന്ന് പറയാറുണ്ട്. അത് ബാക്കിയുള്ള പെൺക്കുട്ടികളോട് കാണിക്കുന്ന നീതികേടാണ്. അവരും കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി ഈ ഫീലൽഡിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അവർക്കും ഒരകു കരിയർ ഉണ്ടെന്ന് ശേഖർ പറഞ്ഞു.

  മരണാന്തരം ദേശീയ പുരസ്കാരം ലഭിക്കാറില്ല

  മരണാന്തരം ദേശീയ പുരസ്കാരം ലഭിക്കാറില്ല

  സാധാരണ ഗതിയിൽ മരണാന്തരം ചലച്ചിത്ര ദേശീയ പുരസ്കാരങ്ങൾ നൽകാറില്ല. കാരണം ദേശീയ പരസ്കാരങ്ങളുടെ റെഗുലേഷൻസിൽ പുരസ്കാരം ജേതാവ് നേരിട്ടെത്തിയാണ് അവാർഡ് സ്വീകരിക്കണമെന്നാണ് നിബന്ധന. അല്ലാത്ത പക്ഷം അവരുടെ മേൽവിലാസത്തിലേയ്ക്ക് അവർഡ് അയച്ചു കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ തുടർന്ന് വരുന്ന ഈ നിബന്ധന ശ്രീദേവിയുടെ കാര്യത്തിൽ മാറ്റം വരും. ബോണി കപൂറോ, ഖുശിയോ എത്തി പുരസ്കാരം സ്വീകരിക്കുമോ അല്ലെങ്കിൽ വീട്ടിലേയ്ക്ക് അയച്ചു കൊടുക്കമോ എന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 50,000 രൂപയും , രജത കമലവും പ്രശസ്തി പത്രവുമാണ് മികച്ച നടിയ്ക്ക് നൽകുന്ന പുരസ്കാരം

  എല്ലാവർക്കും നന്ദി

  എല്ലാവർക്കും നന്ദി

  ശ്രീദേവിയ്ക്ക് ലഭിച്ച ബഹുമതിയ്ക്ക് നന്ദിയറിയിച്ച് ഭർത്താവ് ബോണി കപൂറും മക്കളും രംഗത്തെത്തിയിട്ടുണ്ട്. ശ്രീദേവിയ്ക്ക് ആദ്യമായിട്ടാണ് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. ശ്രീയ്ക്ക് ലഭിച്ച ബഹുമതി തങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നുണ്ട്. സര്‍ക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങള്‍ നന്ദി അറിയിക്കുന്നു. കൂടാതെ ആശംസകളറിയിച്ച ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും ശ്രീദേവിയുടെ ആരാധകരോടും ഈയവസരത്തില്‍ നന്ദിയറിയിക്കുന്നു കൂടാതെ സര്‍ക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങള്‍ നന്ദി അറിയിക്കുന്നുവെന്നും ബോണി കപൂർ പറഞ്ഞു.

  English summary
  Why Shekhar Kapur asked National Film Award jury not to choose Sridevi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X