twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്ര നിലപാടുമായി വനിത സംവിധായികമാർ!! കുറ്റവാളികൾക്കൊപ്പം ജോലി ചെയ്യില്ല...

    നടിമാരുടെ മീടൂ വെളിപ്പെടുത്തലുകൾക്ക് പൂർണ്ണ പിന്തുണയാണ് സഹതാരങ്ങളുടേയും സഹപ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടായത്

    |

    സമൂഹ മാധ്യമങ്ങളിലും സോഷ്യൽ ഫോറങ്ങളിലും ഇപ്പോഴത്തെ ചർച്ച വിഷയം മീടൂ ക്യാംപെയ്നാണ്. നടൻ തനുശ്രീ ദത്തയ്ക്കെതിരെയുള്ള നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലാണ് ബോളിവുഡിൽ മീടൂ ക്യാംപെയ്നുകൾക്ക് വീണ്ടും ബോളിവുഡിൽ തുടക്കമിട്ടത്. മാലപ്പടക്കത്തിൽ തീ പിടിക്കും പോലെ ഒന്നിനു പിറകെ ഒന്നായി മീടൂ വെളിപ്പെടുത്തലുകളാണ് ബോളിവുഡിൽ നിന്ന് കേൾക്കുന്നത്. ഇതോട് കൂടി ബോളിവുഡിൽ നിന്ന് ഒരു മാറ്റത്തിന്റെ തുടക്കമാണ് ദൃശ്യമാകുന്നത്.

    ബാത്ത് റൂമിൽ വന്നു!! ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു, സംവിധായകനെതിരെ നടിബാത്ത് റൂമിൽ വന്നു!! ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു, സംവിധായകനെതിരെ നടി

    അതിക്രമണത്തിൽ നിന്ന് അതിജീവിച്ച് നടിമാർക്കൊപ്പമാണ് ബോളിവുഡിലെ താരങ്ങൾ ഉൾപ്പെടെയുള്ളവർ നിന്നത്. നടിമാരുടെ മീടൂ വെളിപ്പെടുത്തലുകൾക്ക് പൂർണ്ണ പിന്തുണയാണ് സഹതാരങ്ങളുടേയും സഹപ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടായത്. ഇപ്പോഴിത മറ്റൊരു മാറ്റത്തിനു തുടക്കമിട്ടിരിക്കുകയാണ് ബോളിവുഡിലെ വനിത സംവിധായികമാർ.

     ചരിത്ര നടപടിയുമായി ആഷിഖ് അബു!! വരും ചിത്രങ്ങളിൽ ആഭ്യന്തര പരാതി സംവിധാനമുണ്ടാകം ചരിത്ര നടപടിയുമായി ആഷിഖ് അബു!! വരും ചിത്രങ്ങളിൽ ആഭ്യന്തര പരാതി സംവിധാനമുണ്ടാകം

     ആക്രമിക്കപ്പെട്ട സ്ത്രീകൾക്കൊപ്പം

    ആക്രമിക്കപ്പെട്ട സ്ത്രീകൾക്കൊപ്പം

    സ്ത്രീകൾ എന്ന നിലയിലും സംവിധായികമാർ എന്ന നിലയിലും ഇന്ത്യയിൽ നടക്കുന്ന മീടു ക്യാംപെയ്നെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി ബോളിവുഡിലെ വനിത സംവിധായികമാർ. ബോളിവുഡിലെ പ്രമുഖ സംവിധായികമാരായ കൻകണ സെൻ ശർമ, നന്ദിത ദാസ്, മേഘന ഗുൽസാർ, ഗൗരി ഷിൻഡെ, കിരൺ റാവൂ, റീമ കഗ്തി, സോയ അക്തർ, അലൻക്രിത ശ്രീവാസ്തവ, നിത്യ മെഹ്റ, രുചി നരേയ്ൻ, സെനാലി ബോസ് എന്നീ സംവിധായികമാരാണ് ഉയർന്നു വന്ന മീടുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

     കുറ്റവാളികള്‍ക്കൊപ്പം സിനിമ ചെയ്യില്ല

    കുറ്റവാളികള്‍ക്കൊപ്പം സിനിമ ചെയ്യില്ല

    മീടൂ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകൾക്ക് പിന്തുണ മാത്രമല്ല ഒരു ചരിത്ര നിലപാടും ഇവർ സ്വീകരിച്ചിട്ടുണ്ട്. ലൈംഗികാരോപണ പീഡന കേസിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ വ്യക്തികളുമായി ഇനി സിനിമചെയ്യില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സിനിമ മേഖലയിലുളളവരോടും ഈ നിലപാട് കൈക്കൊള്ളാണം എന്നുള്ള നിർദ്ദേശവും ഇവർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നുണ്ട്.

     ധൈര്യം അഭിനന്ദനാർഹം

    ധൈര്യം അഭിനന്ദനാർഹം

    തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ്. കൂടാതെ തുറന്ന് പറയാൻ കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നതായും പ്രസ്താവനയിൽ നടിമാർ വ്യക്തമാക്കുന്നുണ്ട്. തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്ന ആവശ്യകതയെ കുറിച്ച് മറ്റുള്ളവരിൽ അവബോധം ഉണ്ടാക്കി കൊടുക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി സംവിധായികമാർ പറ‍ഞ്ഞു.

     ധൈര്യം അഭിനന്ദനാർഹം

    ധൈര്യം അഭിനന്ദനാർഹം

    തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്നു പറയാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹമാണ്. കൂടാതെ തുറന്ന് പറയാൻ കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നതായും പ്രസ്താവനയിൽ നടിമാർ വ്യക്തമാക്കുന്നുണ്ട്. തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്ന ആവശ്യകതയെ കുറിച്ച് മറ്റുള്ളവരിൽ അവബോധം ഉണ്ടാക്കി കൊടുക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി സംവിധായികമാർ പറ‍ഞ്ഞു.

     കടുത്ത നടപടി സ്വീകരിക്കും

    കടുത്ത നടപടി സ്വീകരിക്കും

    ബോളിവുഡിൽ മീടു ക്യാംപെയ്നുകൾ കത്തകയറി കൊണ്ടിരിക്കുകയാണ്. നടിമാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പരാതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സിനി ആൻഡ് ടിവി ആർടിസ്റ്റ് ആസോസിയേഷൻ, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകൾ അറിയ്പ്പിച്ചുണ്ട്. കൂടാതെ ആരോപണ വിധേയർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ബോളിവുഡ് താരങ്ങളാണ് അക്ഷയ് കുമാറും ആമീർഖാനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

    View this post on Instagram

    #metooindia

    A post shared by Konkona Sensharma (@konkona) on

    English summary
    Women Directors Vow Not To Work With Proven Offenders
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X