For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യന്മാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ എന്നില്‍ നിന്നും ഒളിപ്പിക്കുമായിരുന്നു; ബോളിവുഡ് നടി ബിന്ദു പറയുന്നു

  |

  ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര താരമായിരുന്നു ബിന്ദു. എഴുപതികളിലൂടെ ഗ്ലാമര്‍ താരമായിരുന്നു ബിന്ദു. പലപ്പോഴും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളായിരുന്നു ബിന്ദു അവതരിപ്പിച്ചിരുന്നത്. അമ്പത് വര്‍ഷം നീണ്ട തന്റെ കരിയറില്‍ പലപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താനും ബിന്ദുവിന് സാധിച്ചിരുന്നു. ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു മനസ് തുറക്കുകയാണ്. തന്റെ ലുക്കിനെക്കുറിച്ച് സഹതാരങ്ങളില്‍ നിന്നും ലഭിച്ചിരുന്ന പ്രശംസയെക്കുറിച്ചാണ് ബിന്ദു മനസ് തുറന്നത്.

  പുത്തൻ മേക്കോവറിൽ മഞ്ജു; ചന്തം കൂട്ടി ചുവപ്പ് കണ്ണടയും, ചിത്രങ്ങൾ വൈറൽ

  ''ആണുങ്ങള്‍ എന്നും ആണുങ്ങളാണ്. അവര്‍ എന്നെ എപ്പോഴും പ്രശംസിക്കുമായിരുന്നു. നീ ഭയങ്കര സെക്‌സിയാണെന്നും നിന്റെ കണ്ണുകള്‍ മനോഹരമാണെന്നും പറയുമായിരുന്നു. എന്നാല്‍ ഒരാള്‍ പോലും ഒരിക്കലും അതിരുകടന്നു പെരുമാറിയിരുന്നില്ല'' എന്നായിരുന്നു ബിന്ദു പറഞ്ഞത്. അതേസമയം സിനിമയിലെ തന്റെ ഇമേജ് എങ്ങനെയാണ് ജീവിതത്തേയും ബാധിച്ചതെന്നും ബിന്ദു പറയുന്നുണ്ട്. തനിക്കുണ്ടായ ചില അനുഭവങ്ങളും താരം വെളിപ്പെടുത്തി. രാഖിയെ പരസ്യമായി കെട്ടിപ്പിടിച്ച് സംഭവത്തെക്കുറിച്ചായിരുന്നു ബിന്ദു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ആള്‍ക്കുട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് ഞാന്‍ കേട്ടു, രാഖി എന്തിനാണ് ബിന്ദുവിനെ കെട്ടിപ്പിടിക്കുന്നത് എന്ന്. ഞാന്‍ ചെകുത്താന്‍ ആണെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. തീയേറ്ററില്‍ പോലും ആളുകള്‍ എന്നെ കണ്ടാല്‍ തെറി വിളിക്കുമായിരുന്നു. പക്ഷെ അത് എന്റെ അഭിനയത്തിനുള്ള പ്രശംസ ആണെന്നാണ് ഞാന്‍ കരുതിയത്. ആ തെറിവിളികള്‍ ആയിരുന്നു എനിക്ക് കിട്ടിയ അവാര്‍ഡ്. അതേസമയം രാസ് കി ബാത്ത് കെഹ് ദൂം തോ എന്ന പ്രാണ്‍ സാബിനൊപ്പമുള്ള എന്റെ ഖവാലിയ്ക്കിടെ ആളുകള്‍ സ്‌ക്രീനിലേക്ക് നാണയത്തുട്ടുകള്‍ വലിച്ചെറിഞ്ഞിരുന്നുവെന്നതും അതേസമയം തന്നെ ഓര്‍ക്കേണ്ടതാണ്'' എന്നാണ് ബിന്ദു പറയുന്നത്.

  അതേസമയം തന്നെ കാണാനായി ആരാധകര്‍ ചുറ്റും കൂടുമ്പോള്‍ ഭാര്യന്മാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ പിടിച്ചു വലിച്ചു കൊണ്ട് പോകുമായിരുന്നുവെന്നും ബിന്ദു ഓര്‍ക്കുന്നുണ്ട്. ''സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ എന്നില്‍ നിന്നും ഒളിപ്പിച്ച് വെക്കുമായിരുന്നു. ഞാന്‍ അവരെ വശീകരിക്കുമെന്ന് അവര്‍ ഭയന്നിരുന്നു. അവരുടെ ഭര്‍ത്താക്കന്മാര്‍ ഭയങ്കര സുന്ദരന്മാരാണെന്നത് പോലെയാണ് ഈ ചെയ്യുന്നത്. ഞാന്‍ അത് കണ്ട് പൊട്ടിച്ചിരിക്കുകമായിരുന്നു'' എന്നാണ് ബിന്ദു പറയുന്നത്. അതേസമയം നിത്യ ജീവിതത്തില്‍ താന്‍ വളരെ മൃദുലമായ ഹൃദയമുള്ള വ്യക്തിയാണെന്നും തന്നെ ആരെങ്കിലും വേദനിപ്പിച്ചാല്‍ പോലും താന്‍ ആയിരിക്കും സോറി പറയുകയെന്നും ബിന്ദു പറയുന്നു.

  1962 ല്‍ പുറത്തിറങ്ങിയ അണ്‍പദ് എന്ന ചിത്രത്തിലൂടെയായിരുന്നു ബിന്ദുവിന്റെ അരങ്ങേറ്റം. 160 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ബിന്ദു. ഇത്തേഫാഖ്, ദോ രാസ്‌തെ, അഭിമാന്‍, ഹവാസ്, ഇംതിഹാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ബിന്ദു. ഏഴ് തവണ ഫിലിം ഫെയര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ബിന്ദുവിനെ ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് 1970 ല്‍ പുറത്തിറങ്ങിയ കട്ടി പതംഗ് എന്ന ചിത്രത്തിലെ വേഷത്തിന്റെ പേരിലാണ്. പ്രേം ചോപ്രയോടൊപ്പം അഭിനയിച്ച ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു. സഞ്ജീറിലെ മോണ ഡാര്‍ലിംഗ് എന്ന വേഷവും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. രാജേഷ് ഖന്നയ്‌ക്കൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  കല്യാണത്തിന് വരാത്തവരെപ്പറ്റി ചിന്തിക്കേണ്ടെന്ന് അപ്സര, സജിനും ഷഫ്നയും വരാത്തത് ഇതുകൊണ്ടാവാം...

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ബിന്ദു തിരിച്ചു വന്നത് നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയായിരുന്നു. ക്രൂരയായ അമ്മായിയമ്മ, അമ്മായി വേഷങ്ങളായിരുന്നു രണ്ടാം വരവില്‍ കൂടുതലും അവതരിപ്പിച്ചത്. കരിയറിന്റെ അവസാന കാലത്തേക്ക് എത്തുമ്പോള്‍ കോമഡി കഥാപാത്രങ്ങളും ഒരുപാട് അവതരിപ്പിക്കാന്‍ ബിന്ദുവിന് സാധിച്ചു. 2008 ല്‍ പുറത്തിറങ്ങിയ മെഹബൂബയിലാണ് അവസാനമായി അഭിനയിച്ചത്. ഹിന്ദിയ്ക്ക് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളില്‍ ഒരാളായാണ് ബിന്ദുവിനെ കണക്കാക്കുന്നത്.

  Read more about: bollywood
  English summary
  Yesterday Actress Bindu Says Women Used To Hide Their Husband From Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X