Celebs » Aashiq Abu » Biography
ജീവചരിത്രം
പ്രശസ്ത ചലച്ചിത്രസംവിധാകനാണ് ആഷിഖ് അബു. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഡാഡികൂള്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.  മമ്മൂട്ടി, റിച്ച പല്ലോഡ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2011ല്‍ ആസി അലി, ലാല്‍, ശ്വേതാ മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രമാണ് ചലച്ചിത്രരംഗത്ത് ആഷിക് അബുവിനെ ശ്രദ്ധേയനാക്കിയത്. 2011ല്‍ മികച്ച വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു സോള്‍ട്ട് ആന്റ് പെപ്പര്‍. കേരളസംസ്ഥാന അവാര്‍ഡ്, ഏഷ്യാവിഷന്‍ മൂവി, മാതൃഭൂമി ഫിലിം അവാര്‍ഡ്, അമൃത ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ചിത്രത്തിനു ലഭിച്ചു. 2011ല്‍  മാതൃഭൂമിക്കായി ലോസ്റ്റ് ഇന്‍ ബാംഗ്ലൂര്‍ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. 2012ല്‍  സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം  സംവിധാനം ചെയ്ത ചിത്രങ്ങളില്‍ എന്നും മികച്ചു നില്‍ക്കുന്ന ചിത്രമാണ്. ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോഹന്‍ രാഘവന്‍ പുരസ്‌ക്കാരം, ഫിലിം ഫെയര്‍ പുരസ്‌ക്കാരം എന്നിവ ചിത്രം നേടി. 2102ല്‍  ശേഖര്‍ മേനോന്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടാ തടിയാ എന്ന ചിത്രം സംവിധാനം ചെയ്തു. 2013ല്‍ ഗൗരി, ഇടുക്കി ഗോള്‍ഡ്, അന്നയും റസൂലും എന്നീ 3 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഫഹദ് ഫാസില്‍, ആന്‍ഡ്രിയ ജെറമിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അന്നയും റസൂലും എന്ന ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2014ല്‍ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മമ്മൂട്ടി, നൈല ഉഷ, ശേഖര്‍ മേനോന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2015ല്‍ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റാണി പത്മിനി എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ ടൊവിനോ തോമസ്, ഷെശ്വര്യ ലക്ഷമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മായാനദി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 2016ല്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയാണ്. 2013 നവംബര്‍ ഒന്നിന് ചലച്ചിത്ര നടി റിമ കല്ലിങ്കലിനെ വിവാഹം ചെയ്തു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam