അലൻസിയർ ജീവചരിത്രം

    മലയാള ചലച്ചിത്ര നടനാണ് അലന്‍സിയര്‍.തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശ പ്രദേശമായ പുത്തൻത്തോപ്പ് ഗ്രാമത്തിൽ 1965 ഡിസംബർ 11ന് ജനനം. തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി.അഞ്ചാം വയസുമുതൽ നാടകാഭിനയം തുടങ്ങിയ അലൻസിയർ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സുഹൃത്തുക്കളുമായി ചേർന്ന് 'നേതാജി തിയറ്റർ എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി. ഇവരുടെ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു അമച്ച്വർ നാടകരംഗത്ത് തുടങ്ങിയത്. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ സോപാനം നാടകസംഘത്തിലും കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവർത്തിച്ച അലൻസിയർ ടെലിവിഷൻ - സിനിമ രംഗത്തേക്ക് വരുന്നതുവരെ നാടകസംഘങ്ങളിൽ സജീവമായിരുന്നു.1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് ലഭിച്ചു.ഭാര്യ - സുശീല ജോർജ്. മക്കൾ - അലൻ സാവിയോ ലോപ്പസ്, അലൻ സ്റ്റീവ് ലോപ്പസ്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X