ബാലചന്ദ്രൻ ചുള്ളിക്കാട് ജീവചരിത്രം

  പ്രശസ്ത  മലയാളകവിയും, അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും, ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. മലയാള കവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചന സവിശേഷതകളാണ്. 1982-ൽ പുറത്തിറങ്ങിയ 'പോക്കുവെയിൽ' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 70-ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ പറവൂർ ആണ് സ്വദേശം.മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം നീണ്ട കാലം സി പി ഐ അനുഭാവം പുലർത്തി.പല തൊഴിലുകൾ ചെയ്ത ശേഷം 1987‌-ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999-ൽ ബുദ്ധമതം സ്വീകരിച്ചു ചുള്ളിക്കാട് നിരവതി ചലച്ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥകളും ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X