Celebs » Basil Joseph » Biography
ജീവചരിത്രം
മലയാള ചലച്ചിത്രസംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബേസില്‍ ജോസഫ്. 1990 ഏപ്രില്‍ 28ന് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ജനിച്ചു. സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, എസ് കെ എം ജെ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2012ല്‍  സിഇടി ലൈഫ് എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ ശ്...എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. 

2013ല്‍ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹോംലി മീല്‍സ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2017ല്‍  ടൊവിനോ തോമസ്, രഞ്ജി പണിക്കര്‍, വാമിഖ ഖബ്ബി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗോദ എന്ന ചിത്രം സംവിധാനം ചെയ്തു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more