Celebs » Dulquer Salmaan » Biography
ജീവചരിത്രം
ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ് ദുൽക്കർ സൽമാൻ. നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും മകനായി 1986 ജൂലൈ 28-ന് ജനിച്ചു. സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽക്കർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലാണ് അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രം. കേരളത്തിലും, ചെന്നൈയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന്  ബി ബി എ ബിരുദം കരസ്ഥമാക്കി. 2011 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam