ഫ്രാങ്കോ ജീവചരിത്രം
മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായകനാണ് ഫ്രാങ്കോ. വി കെ പ്രകാശ് സംവിധാനം ചെയ്ത മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പിന്നണി ഗാനം ആലപിച്ചത്. പിന്നീട് ജലോത്സവം, വെള്ളി നക്ഷത്രം, ചന്തുപൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ പാടുകയുണ്ടായി. ലാൽ ജോസ് സംവിധാനം ചെയ്ത പുള്ളിപുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലാണ് അവസാനം പാടിയത്.