Celebs » Indrajith » Biography
ജീവചരിത്രം
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ് ഇന്ദ്രജിത്ത്. അന്തരിച്ച മലയാള നടൻ സുകുമാരന്റെ മകനാണ് ഇദ്ദേഹം. നടൻ പൃഥ്വിരാജ് സഹോദരനാണ്. പൂർണിമാ മോഹനാണ് ഭാര്യ. 'പടയണി' എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. 'ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ' എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. 2002-ൽ ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. തുടർന്ന് വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു.