Celebs » Lijo Jose Pellissery » Biography
ജീവചരിത്രം
പ്രശസ്ത മലയാളചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച ചലച്ചിത്ര നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനാണ്. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ നായകന്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ഇന്ദ്രജിത്ത്, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2011ല്‍ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിറ്റി ഓഫ് ഗോഡ് എന്ന ചിത്രം സംവിധാനം ചെയ്തു. എന്നാല്‍ ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചുപറ്റിയെങ്കിലും സാമ്പത്തികമായി പരാജയമായിരുന്നു. ഈ ചിത്രങ്ങള്‍ക്കു ശേഷം 2013ല്‍ സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രമാണ് ലിജോ ജോസിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, കലാഭവന്‍ മണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നിരൂപകപ്രശംസയ്‌ക്കൊപ്പം വന്‍ സാമ്പത്തിക വിജയവും നേടി. 2017ല്‍ ആന്റണി വര്‍ഗീസ്, ശരത് അപ്പാനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അങ്കമാലി ഡയറീസ് എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. അതേ വര്‍ഷം തന്നെ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈ.മ.യൗ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more