എം ഡി രാജേന്ദ്രൻ
Born on
എം ഡി രാജേന്ദ്രൻ ജീവചരിത്രം
മലയാളകവിയും ചലച്ചിത്രപിന്നണി ഗാന രചയിതാവും നോവലിസ്റ്റുമാണ് എം ഡി രാജേന്ദ്രന്. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ പ്രശസ്ത കവി പൊന്‍കുന്നം ദാമോദരന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1952ല്‍ ജനിച്ചു.ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ധേഹം 1978ല്‍ മോചനം എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ എഴുതികൊണ്ട് സിനിമാരംഗത്തു പ്രവേശിച്ചു.തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി, സ്വത്ത്, കഥയറിയാതെ തുടങ്ങിയ ചിത്രങ്ങള്‍ക്ക വേണ്ടി ഗാനങ്ങള്‍ എഴുതി. സംഗീതസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ലളിത ഗാന ശാഖക്കുള്ള കലാശ്രീ പുരസ്ക്കാരം ലഭിച്ചു.അടയാളവാക്യം, നന്ദി വീണ്ടും വരിക, സിന്ധുവിന്റെ നക്ഷത്രങ്ങള്‍, സതി എന്റെ സ്വാര്‍ത്ഥത എന്നിവയാണ് നോവലുകള്‍.