മലേഷ്യാ വാസുദേവ് ജീവചരിത്രം

    പിന്നണിഗായകനും അഭിനേതാവുമാണ് മലേഷ്യ വാസുദേവന്‍.1944 ജൂണ്‍ 15ന്  ചാത്തു നായര്‍, അമ്മാളു എന്നിവരുടെ മകനായി മലേഷ്യയില്‍ ജനിച്ചു.ചെറുപ്രായത്തില്‍ തന്നെ മലേഷ്യയിലെ പ്രാദേശിക തമിഴ് നാടകസംഘങ്ങളില്‍ ഗായകനായും അഭിനേതാവായും പ്രവര്‍ത്തിച്ചു.1967ല്‍ വാസുദേവന്‍ അഭിനയിച്ച രഥ പേയി എന്ന നാടകം സിനിമയാക്കുവാന്‍ മലേഷ്യയിലെ ഒരു നാടക കമ്പനി തീരുമാനിക്കുകയും അതിനു വേണ്ടി 1968  ല്‍ ഇദ്ദേഹത്തെ മദ്രാസിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ആ ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.

     ചിത്രത്തില്‍ന്ന ജി.കെ വെങ്കിടേഷിന്റെ സംഗീതസംവിധാനത്തില്‍ ഒരു ഗാനം ആലപിക്കുകയും ചെയ്തു.പിന്നീട് വാസുദേവന്‍ മദ്രാസ്സില്‍ തന്നെ തുടര്‍ന്നു.മദ്രാസില്‍ ബന്ധങ്ങളില്ലാത്തതിനാല്‍ പിന്നീട് അവസരങ്ങള്‍ ലഭിച്ചില്ല.ഒരിക്കല്‍ ജി.കെ വെങ്കിടേഷിന്റെ സഹായിയായ ഇളയരാജയെ വെങ്കിടേഷിന്റെ ഓഫീസില്‍ വച്ച് പരിചയപ്പെടുകയും ആദ്ദേഹത്തിന്റെ പാവലാര്‍ ബ്രദേഴ്‌സ് എന്ന സംഗീത ട്രൂപ്പില്‍ വാസുദേവന് അവസരം ലഭിക്കുകയും ചെയ്തു.തമിഴ് സംവിധായകന്‍ എ.പി നാഗരാജനാണ് ഇദ്ദേഹത്തിന് മലേഷ്യന്‍ വാസുദേവന്‍ എന്ന പേരു നല്‍കിയത്. 

    തമിഴ്‌സിനിമകളില്‍ 8000 ത്തോളം ഗാനങ്ങള്‍ ആലപിച്ച ഇദ്ദേഹം 85 ഓളം ചലച്ചിത്രങ്ങളിലും ടി.വി സീരിയലുകളിലും അഭിനയിച്ചു.തമിഴ് കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും പിന്നണി പാടിയിട്ടുണ്ട്. മലയാളത്തില്‍ വളരെക്കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമാണ് പിന്നണി പാടിയത്.നാടോടി, കാബൂളിവാല, ഒരു മറവത്തൂര്‍ കനവ്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, വിഷ്ണുലോകം എന്നിവയാണ്   പിന്നണി പാടിയിട്ടുള്ള മലയാള ചിത്രങ്ങള്‍.നടനും ഗായകനുമായ യുഗേന്ദ്രന്‍ വാസുദേവനാണ് മകന്‍, ഗായിക പ്രശാന്തിനി മകള്‍.2011ഫെബ്രുവരി 20ന് പക്ഷാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X