Celebs»Minmini»Biography

    മിന്മിനി ജീവചരിത്രം

     തെന്നിന്ത്യന്‍ ചലച്ചിത്രപിന്നണിഗായികയാണ് മിന്മിനി. 1970 ആഗസ്ത് 12ന് ജനനം. ആലുവയാണ് സ്വദേശം. മലയാളിയാണെങ്കിലും മിന്മിനിയുടെ മികച്ച ഗാനങ്ങള്‍ എ.ആര്‍. റഹ്മാനും ഇളയരാജയും സംഗീതം നല്‍കിയ തമിഴ് ഗാനങ്ങളാണ്. റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ചിന്ന ചിന്ന ആസൈ.. എന്നു തുടങ്ങുന്ന ഗാനം മിന്മിനിയുടെ മികച്ച ഗാനങ്ങളില്‍ ഒന്നാണ്. ഈ ഗാനത്തിലൂടെയാണ്  സിനിമാലോകത്ത് പ്രശസ്തയായത്. മലയാളചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപര്‍ണികാമൃത..., കുടുംബസമേതത്തിലെ ഊഞ്ഞാല്‍ ഉറങ്ങി..., നീലരാവില്‍... എന്നിവ മലയാള ഹിറ്റുഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. കറുത്തമ്മ (1994), തേവര്‍മകന്‍ (1992) എന്നീ ഹിറ്റു ചിത്രങ്ങളിലും  പാടിയിട്ടുണ്ട്.  1993ല്‍ ലണ്ടനിലെ ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ശബ്ദം നഷ്ടപ്പെട്ടു. പിന്നീട് ചികിത്സക്കുശേഷം 2014ഓടെ ശബ്ദം ശരിയായി. അതിനുശേഷം വീണ്ടും  സംഗീതമേഖലയില്‍ സജീവമായി. ജോയ് മാത്യുവാണ് ഭര്‍ത്താവ്. അലന്‍ ജോയ് മാത്യു, അന്ന കീര്‍ത്തന എന്നിവര്‍ മക്കള്‍.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X