Celebs » Nivin Pauly » Biography
ജീവചരിത്രം
മലയാളചലച്ചിത്ര രംഗത്തെ ഒരു യുവ നടനാണ്‌ നിവിൻ പോളി. എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11-ന് ജനിച്ചു. 2006-ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുതം നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. വിനീത് ശ്രീനിവാസ്സൻ പുതുമുഖങ്ങളെ അണിനിരത്തി ആദ്യമായ് സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചിത്രത്തിലൂടെയായിരുന്നു നിവിന്റെ അരങ്ങേറ്റം. പിന്നീട് ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വിനീത് ശ്രീനിവാസൻ രണ്ടാമത് സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. 5 സുന്ദരികൾ, 1983, വിക്രമാദിത്യന്‍, നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, മിലി, ഒരു വടക്കൻ സെൽഫി എന്നിവയാണ് നിവിൻ അഭിനയിച്ച മറ്റ് സിനിമകൾ.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam