Celebs » Pranav Mohanlal » Biography
ജീവചരിത്രം
പ്രശസ്ത്ത നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായ് അഭിനയിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി പ്രവർത്തിച്ചു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam