Celebs » Prithviraj » Biography
ജീവചരിത്രം
മലയാളത്തിലെ പ്രമുഖ യുവ നടനാണ് പൃഥ്വിരാജ് സുകുമാരൻ. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ അറുപതിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സ്റ്റോപ്പ് വയലൻസ് (2002), സ്വപ്നക്കൂട് (2003), ക്ലാസ്‌മേറ്റ്സ് (2006), വർഗ്ഗം (2006), വാസ്തവം (2006), തിരക്കഥ (2008), ഉറുമി (2011) എന്നിവ പൃഥ്വിരാജ് അഭിനയിച്ച ചില മലയാള ചിത്രങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്ക്കാരം രണ്ട് തവണ പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. വാസ്തവം (2006), അയാളും ഞാനും തമ്മിൽ (2013) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരം. അന്തരിച്ച പ്രശസ്ത നടൻ സുകുമാരൻ അച്ഛനും, ചലച്ചിത്ര നടൻ ഇന്ദ്രജിത്ത് സഹോധരനുമാണ്. മണിരത്നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇപ്പോൾ സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമൊത്ത് ഓഗസ്റ്റ് സിനിമാസ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി നടത്തി വരുന്നു. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്ത ഇവിടെ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.                                                                                       
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam