രാജീവ് ആലുങ്കല്‍
Born on 17 Aug 1973 (Age 49) Alappuzha, Kerala
രാജീവ് ആലുങ്കല്‍ ജീവചരിത്രം
കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ് രാജീവ് ആലുങ്കൽ.നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ചേർത്തല താലൂക്കിലെ കടക്കരപ്പള്ളിയിൽ ജനിച്ചു.വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. യു.പി.ജി. സ്കൂൾ കടക്കരപ്പള്ളി, എച്ച.എസ്.കണ്ടമംഗലം, എൻ.എസ്.എസ്.എച്ച്.എസ്. പനവള്ളി, ശോഭ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതം പഠിച്ചു.
1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1993-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു.2003-ൽ പുറത്തിറങ്ങിയ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.അതിന് ശേഷം അമ്പതിൽപ്പരം ചലച്ചിത്രങ്ങളുടെ ഗാനരചന നിർവ്വഹിച്ചു.ഇരുനൂറിലധികം പ്രൊഫഷണൽ നാടകങ്ങളൾക്കും ഇരുനൂറ്റിയൻപതോളം സംഗീത ആൽബങ്ങൾക്കും നിരവധി ടെലിവിഷൻ പരമ്പരകൾക്കും വേണ്ടി പാട്ടുകളെഴുതി.
2005-ൽ കായംകുളം സപര്യയുടെ ഓമൽക്കിടാവ് എന്ന നാടകത്തിലെ 'ആശതൻ കൂടാരത്തിൽ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.