Celebs » Remya Nambeeshan » Biography
ജീവചരിത്രം
മലയാള ചലച്ചിത്ര നടിയും, പിന്നണി ഗായികയും, ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകളായി 1986 ജനുവരി 1നു ജനിച്ചു. ചെറുപ്പത്തിൽ തന്നെ നൃത്തവും, സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൂടാതെ കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെ അവതാരകയായിരുന്നു. പിന്നീട് ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് രമ്യയെ സിനിമാലോകത്ത് പ്രശസ്തയാക്കിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സേതുപതി,പിസ്സ എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. അഭിനേത്രി എന്നതിനുപുറമെ മികച്ച ഗായിക കൂടിയാണ് രമ്യ നമ്പീശന്‍. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ 'ആണ്ടലോന്റെ' എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ബാച്ച്‌ലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ ആലപിച്ച 'വിജനസുരഭി', അതേ വര്‍ഷതന്നെ പ്രദര്‍ശനത്തിനെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ആലപിച്ച 'മുത്തുചിപ്പി' എന്നീ ഗാനങ്ങള്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തും രമ്യ നമ്പീശനെ പ്രശസ്തയാക്കി. ആമേന്‍, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ഇംഗ്ലീഷ്, അരികില്‍ ഒരാള്‍, പാണ്ടീനാട്, ഫിലിപ് ആന്റ് മങ്കിപെന്‍, മിസ്സ് ലേഖ തരൂര്‍ കാണുന്നത്, ബൈസിക്കിള്‍ തീവ്‌സ്,ഓം ശാന്തി ഓശാന,നെല്ലിക്ക, സകലകലാ വല്ലഭന്‍, അടി കപ്യാരെ കൂട്ടമണി, ആകാശവാണി, അച്ചായന്‍സ് എന്നിവയാണ് ഗാനങ്ങള്‍ ആലപിച്ച മറ്റു ചിത്രങ്ങള്‍.


 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more