സജീവ് പാഴൂര്‍
Born on 08 Apr 1974 (Age 48) Pazhoor, Piravom, Kerala
സജീവ് പാഴൂര്‍ ജീവചരിത്രം
പ്രശസ്ത നോവലിസ്റ്റും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സജീവ് പാഴൂര്‍. ദേശാഭിമാനി ദിനപത്രത്തിലെ സീനിയര്‍ സബ് എഡിറ്ററായിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ സ്വപാനം ആണ് തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ഹരികൃഷ്ണനോടൊപ്പമാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചത്. 2011ല്‍ സജീവ് പാഴൂര്‍ സംവിധാനം ചെയ്ത ചൂട് എന്ന ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ഇന്ദ്രന്‍സ്, ഉര്‍വ്വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പൊന്മുട്ടൈ എന്ന പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ തുടര്‍ന്ന് ഈ പദ്ധതി നിര്‍ത്തിവയ്ക്കുകയുണ്ടായി.
തുടര്‍ന്ന് ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചു.ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള 2017ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ദേശീയ ചലച്ചിത്ര പുരസ്കാരം എന്നിവ ലഭിച്ചു.
പുരസ്ക്കാരങ്ങള്‍
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)