Celebs » Salman Khan » Biography
ജീവചരിത്രം
ബോളിവുഡിലെ പ്രശസ്തനായ നടനാണ് സല്‍മാന്‍ ഖാന്‍. അഭിനയത്തിലൂടെ സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന്‍ എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തി.അബ്ദുള്‍ റഷീദ് സലീം സല്‍മാന്‍ ഖാന്‍ എന്നാണ് മുഴുവന്‍ പേര്. 

ബോളിവുഡിലെ പ്രശസ്ത എഴുത്തുക്കാരനായ സലീം ഖാന്റെയും സുശീല ചരകിന്റെയും മൂത്ത മകനാണ്  സല്‍മാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത മുസ്ലീം വിഭാഗക്കാരാണ് സല്‍മാന്റെ പൂര്‍വ്വികര്‍. സല്‍മാന്  5 വയസ്സുള്ളപ്പോള്‍ പിതാവ് സിനിമാ നടിയായ ഹെലനെ വിവാഹം ചെയ്തു. നടന്‍ന്മാരായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അല്‍വിറ, അര്‍പ്പിത എന്നിവരാണ് സഹോദരങ്ങള്‍. സല്‍മാന്റെ രണ്ടാനമ്മ  സിനിമകളില്‍ സല്‍മാനൊപ്പം അഭിനയിച്ചിട്ടുണ്ട്. 

1988 ല്‍ പുറത്തിറങ്ങിയ ബീവി ഹോ തോ ഐസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. 1989 ല്‍ പുറത്തിറങ്ങിയ മെംനെ പ്യാര്‍ കിയ എന്ന ചിത്രത്തില്‍ എറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1989 മുതൽ അടുത്ത രണ്ടു വർഷക്കാലം സൽമാന്റേതായി വന്ന ചിത്രങ്ങൾ ഒക്കെയും ബോക്സ്-ഓഫിസിൽ വൻ വിജയമായിരുന്നു. കൂടാതെ മേനെ പ്യാർ കിയയിലെ അഭിനയത്തിന് മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. 1990 ലെ ബാഗി, 1991 ലെ സാജൻ, പതർ കെ ഫൂൽ, സനം ബെഫ്വ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു. പക്ഷെ 1992-93 കാലം പരാജയത്തിന്റെ രുചിയറിഞ്ഞ കാലമായിരുന്നു. റോളുകൾ സെലക്റ്റ് ചെയ്യുന്നതിലുള്ള അപാകത മൂലം പല നല്ല ഓഫറുകളും സൽമാന് നഷ്ടമായി.

സാജന്‍(1991), ഹം ആപ്‌കെ ഹെ കോണ്‍(1994) ബീവി നമ്പര്‍ 1(1999) കരണ്‍ അര്‍ജുന്‍(1995) ജുഡ്‌വാ (1997) പ്യാര്‍ കിയാ തോ ടര്‍ നാ ക്യാ(1998) എന്നീ ചിത്രങ്ങള്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ തീര്‍ത്തവയാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത് സല്‍മാന്റെ ചിത്രങ്ങള്‍ക്ക് മാത്രമാണ്. പ്രഭാവം മങ്ങിത്തുടങ്ങിയ സൽമാന്റെ രക്ഷക്കെത്തിയത് പഴയകൂട്ടുകാരനായ സൂരജ് ബർജാത്യയുടെ ഹം ആപ്കെ ഹൈൻ കോൻ! എന്ന ചിത്രമായിരുന്നു. ബോളിവുഡിലെ സകല റെക്കോർഡുകളും തകർത്ത ഈ ചിത്രം, ഇന്ത്യയിലെ ആദ്യ ആഴ്ചയിലെ വമ്പിച്ച കളക്ഷൻ നേടി. 14 ഗാനങ്ങളുടെ അകമ്പടിയോടെ വന്ന ചിത്രം പ്രേക്ഷകരുടെ എക്കാലത്തേയും ഇഷ്ടചിത്രമായിമാറി. മാധുരി ദീക്ഷിത് - സൽമാൻ ജോഡി രാജ്യത്തിലെ പ്രിയ ജോഡികളായി മാറി.

2008-ൽ ടി.വി അവതാരകനായി എത്തിയ സൽമാൻ തന്റെ ദസ് ക ദം എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രദ്ധേയനായ അവതാരകനായി മാറി. ആദ്യ സെഷൻ പൂർത്തിയായ 'ദസ് ക ദം' സോണി ടി.വിയുടെ വിജയിച്ച പരിപാടികളിൽ ഒന്നായിരുന്നു. ഇതിൽ സൽമാന് കിട്ടിയ പ്രതിഫലമാകട്ടെ 90 കോടിയോളം രൂപയുംദബാംഗ്, റെഡി, ബോഡിഗാര്‍ഡ്, ഇക് താ ടൈഗര്‍, ദബാംഗ് 2 എന്നീ ചിത്രങ്ങള്‍ക്ക് 1 ബില്ല്യണ്‍ ആയിരുന്നു കളക്ഷന്‍. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് സല്‍മാന്‍.

സൽമാൻ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സൽമാന് ചീത്ത പേരുകൾ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. വംശനാശഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സൽമാൻ ജയിൽ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട്. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് 1988-ൽ എടുത്ത കേസ് തുടരുകയാണ്. 

മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more