Celebs»Sasikala Menon»Biography

    ശശികല മേനോന്‍ ജീവചരിത്രം

    പ്രശസ്ത ഗാനരചയിതാവാണ് ശശികല മേനോന്‍.ചെറുപ്പകാലംമുതലേ മാസികകളില്‍ എഴുതുമായിരുന്നു.പൂമ്പാറ്റ, ബാലരമ എന്നീ മാസികകളിലെ എഴുത്തിന് ധാരാളം സമ്മാനങ്ങളും ലഭിച്ചിരുന്നു. പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ യദുകുലമാധവ എന്ന ഗാനം 1976ല്‍ ഡോ ബാലകൃഷ്ണന്റെ സിന്ദൂരം എന്ന പടത്തില്‍ വന്നതോടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.അതിനുശേഷം മഞ്ഞിലാസിന്റെ അഗ്നിനക്ഷത്രം എന്ന സിനിമയ്ക്കുവേണ്ടി ഗാനം രചിച്ചു.ഇതു ശ്രദ്ധയില്‍പെട്ട ദേവരാജന്‍ മാസ്റ്റര്‍ വീണ്ടും എഴുതാന്‍ പറഞ്ഞു. അങ്ങനെ ആ സിനിമയ്ക്കുവേണ്ടി നാലു ഗാനങ്ങള്‍കൂടി രചിച്ചു.പിന്നീട് നിരവധി ചിത്രങ്ങള്‍ക്കു ഗാനരചന നടത്തി. പാട്ടിന്റെ റിക്കാര്‍ഡിങ്ങിനായി മദ്രാസിലേക്കു സ്ഥിരം യാത്ര ചെയ്യാന്‍ വിവാഹത്തിനുശേഷം സാധിക്കാതെ വന്നപ്പോള്‍ പാട്ടെഴുത്ത് നിര്‍ത്തി.2013ല്‍ ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി എന്ന ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് തിരിച്ചെത്തി. ചലച്ചിത്രങ്ങള്‍ക്കുപുറമെ നാടകങ്ങള്‍ക്കും ഗാനരചന നടത്തിയിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X