Celebs » Sharanya Mohan » Biography
ജീവചരിത്രം
മലയാള-തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ശരണ്യ മോഹൻ. ബാലതാരമായിട്ടാണ് ശരണ്യ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്. അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശരണ്യ തമിഴിലെ 'ഒരു നാൾ ഒരു കനവ്' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. തുടർന്ന് നിരവതി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2009-ൽ പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി മടങ്ങിയെത്തി. മുദ്ര എന്ന തെലുങ്ക് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.