ഷിബു ചക്രവര്‍ത്തി ജീവചരിത്രം

  മലയാളസിനിമാ ഗാനരചയിതാവും തിരക്കഥാകൃത്തും ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവുമാണ് ഷിബു ചക്രവര്‍ത്തി.കെ ജി ദാസിന്റേയും ശ്രീമതി ലീലയുടെയും മകനായി എറണാകുളത്തു ജനിച്ചു.ഇടപ്പള്ളിയിലെ സെയിന്റ് ജോര്‍ജ്ജ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ശേഷം മഹാരാജാസ് കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തരബിരുദം നേടി. പിന്നീട് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ നേടി.

  കൈരളി ചാനലിന്റെ പ്രോഗ്രാം ഹെഡായും അമൃത ടി വി യില്‍ പ്രോഗ്രാംസ് ആന്റ് ഇവന്റ്‌സ് വിഭാഗത്തിന്റെ ജനറല്‍ മാനേജറായും ജോലി ചെയ്ത ഷിബു. മീഡിയവണ്‍ ടിവിയില്‍ പ്രോഗ്രാം ചീഫ് ആണ്.ഗായത്രി ആര്‍ട്ടിസ്റ്റ്‌സ് ആന്റ് ഡിസൈനേഴ്‌സ് എന്ന പരസ്യ സ്ഥാപനത്തില്‍ ലെയൗട്ട് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.പരസ്യജിംഗിളുകള്‍ക്കായി വരികളെഴുതി. 

  ഉപഹാരം എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനരചന നിര്‍വ്വഹിച്ചത്.'ശ്യാമ' യിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം ഷിബുവിനെ സിനിമാസ്വാദകര്‍ക്കിടയില്‍ ജനപ്രിയനാക്കി.മനു അങ്കിള്‍ അഥര്‍വ്വം, മനു അങ്കിള്‍, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓര്‍ക്കാപ്പുറത്ത്, അഭയം, ഡോണ്‍ ബോസ്‌കൊ, തുടങ്ങി പതിനെട്ട് ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. ഭാര്യ ഷിജി, മക്കള്‍ മാളവിക, ശന്തനു.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X