Celebs » Sidharth Siva » Biography
ജീവചരിത്രം
പ്രശസ്ത ചലച്ചിത്രസംവിധായകനും , നടനുമാണ് സിദ്ധാര്‍ത്ഥ് ശിവ. 1985 മെയ് 5ന് ജനനം. തിരക്കഥഎന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. കലണ്ടര്‍, ഋതു, ഇവര്‍ വിവാഹിതരായാല്‍, ബോഡിഗാര്‍ഡ്, സഹസ്രം, കുടുംബശ്രീ ട്രാവല്‍സ്, തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2012ല്‍   101ചോദ്യങ്ങള്‍   എന്ന ചിത്രം സംവിധാനം ചെയ്തു.  കേരളത്തിന്റെ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ചിത്രത്തിലൂടെ മികച്ച നവാഗതസംവിധായകനുള്ള 2012ലെ ദേശീയപുരസ്‌കാരം സിദ്ധാര്‍ത്ഥ് നേടി. 2014ല്‍  ഐന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ആ വര്‍ഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള  ദേശീയ ചലച്ചിത്രപുരസ്‌കാരം ചിത്രം നേടി.