Celebs » Swetha Menon » Biography
ജീവചരിത്രം

ശ്വേത മേനോൻ ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി വി അവതാരകയുമാണ്‌. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ശ്വേത. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18-ന് വിവാഹിതയായി. 2011-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു. കോഴിക്കോടാണ് ശ്വേതയുടെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം. 'അനശ്വരം' (1991) എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത സിനിമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഈ ചിത്രത്തിന് ശേഷം അവർ മോഡലിങ്ങിലേയ്ക്ക് കടന്നു. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്.

 

 

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam