തമ്പി കണ്ണന്താനം
Born on 11 Dec 1953 (Age 67) Kottayam
തമ്പി കണ്ണന്താനം ജീവചരിത്രം
ചലച്ചിത്ര സംവിധായകന്, നിര്‍മാതാവ്, തിരക്കഥാകൃത്ത്, നടന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് തമ്പി കണ്ണന്താനം.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11ന് ജനനം.കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്ററി സ്ക്കൂള്, സെന്റ് ഡൊമിനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.സംവിധായകന് ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
1983ല്‍ 'താവളം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.19866ല്‍ പുറത്തിറങ്ങിയ 'രാജാവിന്റെ മകന്' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.നടന് മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം.1987ല്‍ 'വഴിയോരക്കാഴ്ചകള്‍', 'ഭൂമിയിലെ രാജാക്കന്മാര്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് നിരവധി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ഏകദേശം 13ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.കൂടാതെ 5 ചിത്രങ്ങള്‍ നിര്‍മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
1980-90 കാലഘട്ടത്തില്‍ മലയാളത്തിലെ മുന്‍നിര സംവിധായകനായി തിളങ്ങാന്‍ തമ്പി കണ്ണന്താനത്തിന് സാധിച്ചിരുന്നു.ആ നേരം അല്പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍.1981ല്‍ പ്രദര്‍ശനത്തിനെത്തിയ 'അട്ടിമറി' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ 'ഫ്രീഡം' ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.2018 ഒക്ടോബര്‍ 2ന് അന്തരിച്ചു.
ബന്ധപ്പെട്ട വാര്‍ത്ത