Celebs»Vaali»Biography

    വാലി ജീവചരിത്രം

    തമിഴ് ചലച്ചിത്രഗാനരചയിതാവും, അഭിനേതാവും, കവിയുമാണ്  വാലി.യഥാര്‍ത്ഥ പേര് ടി.എസ്. രംഗരാജന്‍.1931 ഒക്ടോബര്‍ 29ന് ശ്രീനിവാസ അയ്യങ്കാര്‍, പൊന്നമ്മാള്‍ ദമ്പതികളുടെ മകനായി തമിഴ്‌നാട്ടില്‍ ജനിച്ചു.ദീര്‍ഘകാലം ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.എംജി.ആര്‍ അഭിനയിച്ച ഒട്ടനവധി ചിത്രങ്ങള്‍ക്കു വേണ്ടി ഗാനരചന നിര്‍വ്വഹിച്ചു.പൊയ്ക്കാല്‍ കുതിരയ്, സത്യ, പാര്‍ത്താലെ പരവശം, ഹേ റാം എന്നിവയാണ്  ഗാനരചന നിര്‍വഹിച്ച ചലച്ചിത്രങ്ങള്‍.പതിനായിരത്തിലധികം തമിഴ് ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുള്ള വാലി സത്യാ, ഹേ റാം, പാര്‍ത്താലേ പരവശം, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.അവതാര പുരുഷന്‍, പാണ്ഡവ ഭൂമി, രാമാനുജ കാവ്യം, കലൈഞ്ജര്‍ കാവ്യം, കൃഷ്ണ ഭക്തന്‍, നാനും ഇന്ത നൂറ്റാണ്ടും തുടങ്ങിയ കൃതികളുടെ രചയിതാവും കൂടിയാണ്.  2007 ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2013  ജൂലൈ 18ന്  അന്തരിച്ചു. 







     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X