വസന്തബാലന്‍ ജീവചരിത്രം

  പ്രശസ്ത  തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് വസന്തബാലൻ.1993 - ൽ തമിഴ് ചലച്ചിത്ര സംവിധായകനായ എസ്.ശങ്കറിന്റെ ആദ്യത്തെ ചലച്ചിത്രമായ ജെന്റിൽമാനിൽ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് വസന്തബാലൻ ചലച്ചിത്രരംഗത്തെത്തിയത്.ശങ്കർ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രമായിരുന്നു ഇത്. 
   
  ഈ ചലച്ചിത്രത്തിനുശേഷം 1994 - ൽ പ്രഭുദേവ, നഗ്മ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കാതലൻ, 1996 - ൽ കമൽ ഹാസൻ അഭിനയിച്ച് പുറത്തിറങ്ങിയ ഇന്ത്യൻ, 1998 - ൽ പ്രശാന്ത്, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ജീൻസ് എന്നീ ചലച്ചിത്രങ്ങളിലും ഷങ്കറിന്റ സഹസംവിധായകനായി വസന്തബാലൻ പ്രവർത്തിച്ചിട്ടുണ്ട്.ഇതിനെത്തുടർന്ന് 2002 - ൽ പുറത്തിറങ്ങിയ ആൽബം എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി പ്രവർത്തനമാരംഭിച്ചു.  
   
  എസ് പിക്ചേഴ്സിന്റെ ബാനറിൽ ശങ്കർ നിർമിച്ച, വസന്തബാലന്റെ രണ്ടാമത്തെ ചലച്ചിത്രമായ വെയിൽ, നിരൂപകരുടെ പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തു.2007 - ൽ നടന്ന കാൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രദർശിപ്പിച്ചത് വെയിൽ ആയിരുന്നു.തമിഴ്നാട്ടിലെ ചെന്നൈയിലുള്ള രംഗനാഥൻ 
  തെരുവിൽ നടന്ന പ്രണയകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധാനം ചെയ്ത് 2010 - ൽ പുറത്തിറങ്ങിയ അങ്ങാടി തെരു എന്ന ചലച്ചിത്രവും ഒരേസമയം നിരൂപകപ്രശംസ നേടുകയും ഹിറ്റാവുകയും ചെയ്തു.
   
  മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്കർ പുരസ്കാരത്തിനായുള്ള ഇന്ത്യൻ നാമനിർദ്ദേശത്തിലെ ചുരുക്ക പട്ടികയിലും ഈ ചിത്രം ഇടം നേടിയിരുന്നു.തുടർന്ന് 18 - ാം നൂറ്റാണ്ടിലെ ദക്ഷിണ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാവൽ കോട്ടം എന്ന നോവലിനെ ആസ്പദമാക്കി 2012 - ൽ അരവാൻ എന്ന ചലച്ചിത്രവും വസന്തബാലൻ സംവിധാനം ചെയ്തിരുന്നു.ഈ ചലച്ചിത്രത്തിനുശേഷം 2014 - ൽ കാവ്യ തലൈവൻ എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. ഈ ചിത്രവും നിരൂപകരുടെ ശ്രദ്ധ നേടിയിരുന്നു.
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X