Celebs»Vidhu Prathap»Biography

    വിധു പ്രതാപ് ജീവചരിത്രം

    മലയാള ചലച്ചിത്ര പിന്നണി ഗായകനാണ് വിധു പ്രതാപ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ഹോളി ഏയ്ഞജൽസ്, ക്രൈസ്റ്റ് നഗർ, എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഗാനാലാപന മത്സരങളിൽ പങ്കെടുത്ത് തൻറെ കഴിവ് തെളിയിച്ചു. നാലാം തരത്തിൽ പഠിക്കുമ്പോൾ “പാദമുദ്ര” എന്ന സിനിമയിൽ ആദ്യമായി ഗാനം ആലപിച്ചു.
     
    17-‍ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് ടി വിയുടെ “വോയ്സ് ഒഫ് ദി ഇയർ” (voice of the year) എന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. സംഗീത സം‌വിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു. പാദമുദ്ര എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം ഈ ഗായകനെ ഏറെ ശ്രദ്ധേയനാക്കി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X