വിനീത് ശ്രീനിവാസൻ ജീവചരിത്രം

    മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്ര നടൻ ശ്രീനിവാസന്റെ മകനാണ് ഇദ്ദേഹം. 2003-ൽ പുറത്തിറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ 'കസവിന്റെ തട്ടമിട്ട്' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് 2005-ൽ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ 'കരളേ കരളിന്റെ കരളേ' എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. 2008-ൽ പുറത്തിറങ്ങിയ 'സൈക്കിൾ' എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യം അഭിനയിക്കുന്നത്. 'മലർവാടി ആർട്സ് ക്ലബ്' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X