വിഷ്ണു ഗോവിന്ദന്‍ ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് വിഷ്ണു ഗോവിന്ദന്‍. 2017ല്‍  വില്ലന്‍, ലവകുശ, ഒരു മെക്‌സിക്കന്‍ അപാരത, പുണ്യാളന്‍ അഗര്‍ബത്തീസ്, വിമാനം, ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍  അഭിനയിച്ചു. ഗൂഢാലോചന ചിത്രത്തിലെ ഷറഫ്, ഒരു മെക്‌സിക്കന്‍ അപാരതയിലെ ജോമിന്‍ എന്നീ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2018ല്‍ വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി, ജിജു അശോകന്‍ സംവിധാനം ചെയ്ത പ്രേമസൂത്രം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രം തിരക്കഥയെഴുതി  സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്കു കടന്നുവന്നു. വിഷ്ണു വിനയ്, സായികുമാര്‍, ജോജു ജോര്‍ജ്, അപര്‍ണ്ണ തോമസ്, ശിവകാമി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ് നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X