twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുംബൈയിലെ നീലതിയറ്ററുകള്‍

    By Lakshmi
    |
    <ul id="pagination-digg"><li class="previous"><a href="/features/01-troubled-times-for-adult-theatres-1-aid0031.html">« Previous</a>

    Theatre
    ആളുകള്‍ ഇ-സാക്ഷരത നേടുകയും സിഡികള്‍ വ്യാപകമാവുകയും ചെയ്തതോടെയാണ് ഇത്തരമൊരു മാറ്റമുണ്ടായതെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. മുമ്പൊക്കെ എ സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം തന്നെ ചില സാധാരണ ചിത്രങ്ങള്‍ക്കൊപ്പം അശ്ലീല ദൃശ്യങ്ങള്‍ കയറ്റിവിട്ട് പ്രദര്‍ശിപ്പിക്കുന്ന പതിവും ഇത്തരം തിയറ്ററുകള്‍ക്കുണ്ടായിരുന്നു.

    തിയറ്റര്‍ ഉടമകള്‍ പലരും പറയുന്നത് സിനിമാ സെന്‍സറിങ് കര്‍ശനമായതോടെ പലസാധ്യതകളും നഷ്ടപ്പെട്ടുവെന്നാണ്. തിയറ്ററുകളില്‍ ഇത്തരം തുണ്ടുകയറ്റലുകള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്നും സെന്‍സര്‍ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ ചിലര്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നത് പാരയാകുമെന്നും മുംബൈയിലെ ഒരു തിയറ്റര്‍ ഉടമ പറയുന്നു.

    നീലച്ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന ചില തിയറ്ററുകള്‍ മുഖം മിനുക്കി സാധാരണ തിയറ്ററുകളുടെ ഗണത്തില്‍പ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഏറെക്കാലമായി നീലച്ചിത്രം വരുന്ന തിയറ്റര്‍ എന്ന പേര് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വിലങ്ങുതടിയാവുകയാണെന്ന് ഉടമകള്‍ പറയുന്നു.

    ഇത്തരം തിയറ്ററുകള്‍ക്ക് കുടുംബചിത്രങ്ങളും മറ്റു കൊമേഴ്‌സ്യല്‍ ചിത്രങ്ങളും കിട്ടാനും വിഷമമാണത്രേ. പലപ്പോഴും ദിവസവേതനത്തിന് തൊഴിലെടുക്കുന്നവരാണ് ഇത്തരം തിയറ്ററുകളിലെത്തി പടം കാണുന്നത്. മുംബൈയിലാണെങ്കില്‍ ഇത്തരം തിയറ്ററുകളില്‍ ഇടപാടുകാരുമായി ലൈംഗികത്തൊഴിലാളികളും എത്താറുണ്ടായിരുന്നു. ഇവയെച്ചുറ്റിപ്പറ്റി കസ്റ്റമര്‍മാരെ ആകര്‍ഷിക്കുന്ന ലൈംഗികത്തൊഴിലാളികള്‍ മുമ്പെല്ലാം പതിവുകാഴ്ചയായിരുന്നു.

    മുമ്പൊക്കെ പത്തുരുപയ്ക്കും പതിനഞ്ചുരൂപയ്ക്കും പടങ്ങള്‍ കാണാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇതൊന്നും സാധിക്കുന്നില്ലെന്നും 100 രൂപകൊടുത്ത് വലിയ തിയറ്ററില്‍പ്പോയി സിനിമാ കാണാനാവില്ലെന്നും തൊഴിലാളികളും പറയുന്നു.

    ആദ്യപേജില്‍
    ആളൊഴിയുന്ന നീലക്കൊട്ടകകള്‍

    <ul id="pagination-digg"><li class="previous"><a href="/features/01-troubled-times-for-adult-theatres-1-aid0031.html">« Previous</a>

    English summary
    As a result, audiences for 'morning shows' are dwindling, adding to the decline of single-screen cinemas in the face of competition from new, glitzy multiplexes run by big film studios, bootleg DVDs and cable television,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X