twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോളിവുഡിലെ കേട്ടുമറന്ന ഒരു പഴയകഥ

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/features/01-why-macta-split-the-real-story-2-aid0166.html">Next »</a></li></ul>

    Dileep,
    മലയാള സിനിമയുടെ ഇന്നത്തെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം സിനിമാസംഘനടകളുടെ ആധിക്യമാണെന്ന് ചലച്ചിത്രരംഗത്തുള്ളവര്‍ തന്നെ കുറ്റപ്പെടുത്താറുണ്ട്. പണ്ട് ഒന്നോ രണ്ടോ സംഘടനകളുടെ കീഴില്‍ ഉറച്ചു നിന്നിരുന്ന മലയാള സിനിമ പലസംഘടനകളുടെ കീഴിലേക്ക് ചിതറിപ്പോയതിന് പിന്നിലൊരു കഥയുണ്ട്. മലയാള സിനിമ ചേരിതിരിഞ്ഞ് പൊരുതുന്ന ഇന്നത്തെ നിലയിലേക്ക് എത്തിച്ച സംഭവങ്ങള്‍ ഒരു തട്ടുപൊളിപ്പന്‍ രാഷ്ട്രീയ സിനിമാക്കഥ പോലെ രസകരണമാണ്. ആ കഥയിങ്ങനെ...

    ഒരു ചെറിയ ഫ്ളാഷ് ബാക്ക്...
    ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്ത് രക്ഷപ്പെടാം എന്നു കരുതിയാണ് തുളസീദാസ് നല്ല ഒരു തുക അഡ്വാന്‍സും കൊടുത്തു ഡേറ്റുവാങ്ങിവെച്ചത്. എന്നാലത് ഗണപതികല്യാണം പോലെ നീണ്ടുപോയപ്പോള്‍ തുളസീദാസ് അസ്വസ്ഥനായി. ഫോണ്‍ ചെയ്താല്‍ എടുക്കാത്ത സ്ഥിതിയായ് ദിലീപ്, ഒടുവില്‍ ക്ഷമ നശിച്ച് നേരിട്ട് കാണാന്‍ ചെന്നപ്പോഴാണ് അപമാനം നേരിട്ടനുഭവിക്കേണ്ടിവന്നത്.

    സെറ്റില്‍ കസേരയിലിരുന്ന് ഫോണ്‍ ചെയ്യുന്ന ദിലീപിനെ കണ്ട് തുളസീദാസ് അടുത്തേക്ക് നടന്നു . തുളസീദാസിനെക്കണ്ടതും ഒഴിഞ്ഞുകിടന്ന മറ്റൊരു കസേരയിലേക്ക് കാലുമെടുത്തു വെച്ച് ദിലീപ് ഫോണിലേക്ക് മുഴുകി. മലയാളത്തില്‍ കുറേ സിനിമകള്‍ ചെയ്ത ഒരു സംവിധായകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സുകൊടുത്ത ഒരു നടന്റെ മുമ്പില്‍ വന്ന് ഇരിക്കാന്‍ കസേരപോലും കിട്ടാതെ ഒന്നു മൈന്റുചെയ്യാതെയിരുന്നാല്‍ എത്രനേരം നില്‍ക്കും. എന്നിട്ടും നിന്നു, ദിലീപിനുണ്ടോ കണ്ട ഭാവം ഈ അവഗണന സഹിക്കവയ്യാതെ തുളസീദാസ് തലകുനിച്ച് തിരിച്ചുപോന്നു. പലരോടും പരാതി പറഞ്ഞു. കംപ്ളയിന്റ് ചെയ്യാന്‍ പറഞ്ഞു. ഒടുവില്‍ വിനയനുപരാതിയും നല്കി.

    വന്ന വഴി മറന്നുപോയ ദിലീപ് പണ്ട് മെലിഞ്ഞ് കവിളൊട്ടി അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ വിളിച്ചു ചോദിച്ചപ്പോഴും പുള്ളി അഭിനയിക്കാന്‍ തയ്യാറല്ല. ദിലീപ് അതേ നിര്‍മ്മാതാവിനെ ഉപയോഗിച്ച് തുളസീദാസിന് പകരം മറ്റൊരാളെ കൊണ്ട് സിനിമ ചെയ്യിക്കാന്‍ മുതിര്‍ന്നാല്‍ ഉത്തരവാദിത്വമുള്ള യൂനിയന്‍ നേതാവ് എന്തുചെയ്യണം. വിനയന്‍ മാക്ടയുടെ യോഗം വിളിച്ചു ചേര്‍ത്തു.

    അടുത്ത പേജില്‍

    അന്നത്തെ മാക്ട യോഗത്തില്‍ സംഭവിച്ചത്അന്നത്തെ മാക്ട യോഗത്തില്‍ സംഭവിച്ചത്

    <ul id="pagination-digg"><li class="next"><a href="/features/01-why-macta-split-the-real-story-2-aid0166.html">Next »</a></li></ul>

    English summary
    It could be the biggest issue that has rocked Malayalam cinema in recent times. Battle lines have been drawn in Malayalam filmdom with the technicians' association, MACTA [Malayalam Cine Technicians Association Federation], splitting in two. With almost every member from the fraternity divided into two camps, real actions have been worse than the reel ones.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X