twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടിവിയിലെ പുത്തന്‍ പടങ്ങള്‍ പാരയാകുന്നു

    By Ravi Nath
    |

    Onam in TV
    ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും വിഷുവിനുമൊക്കെ കുടുംബവുമായി സിനിമ കണ്ടിരുന്ന മലയാളികള്‍ കൂലങ്കുഷമായി വിലയിരുത്തിയിട്ടൊന്നുമായിരുന്നില്ല സിനിമ കണ്ടിരുന്നത്. ഇന്ന് പക്ഷെ ചാനല്‍ പ്രമോഷന്‍, സിനിമ വാരികകളുടെ വാര്‍ത്താപ്രാധാന്യം
    ഇതൊക്കെ സിനിമ തെരെഞ്ഞെടുക്കുന്നതിനെ സാരമായ് ബാധിക്കുന്നുണ്ട്.

    തന്നെയുമല്ല ഓണത്തിന് ടിവിയില്‍ പുത്തന്‍പടങ്ങളിട്ട് ചാനലുകാര്‍ മല്‍സരിക്കുന്നു. കുടുംബം തിയറ്ററില്‍ പോകാനേ ഇഷ്ടപ്പെടുന്നില്ല. ഇതൊക്കെ ഓണത്തിന് പുത്തന്‍ പടങ്ങളെ മോശമായ് സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

    വലിയ തിയറ്ററുകള്‍ പൊളിച്ച് മള്‍ട്ടി പ്‌ളക്‌സുകള്‍ വരുമ്പോള്‍ ഉയര്‍ന്ന ടിക്കററ് നിരക്കും സീറ്റുകളുടെ എണ്ണക്കുറവും പ്രശ്‌നമാകാറുണ്ട്. ഇങ്ങനെ നിരവധി ഘടകങ്ങളെ മറികടന്ന് സിനിമ തിയറ്ററില്‍ എത്തിച്ചാല്‍ തന്നെ ഒരു ഗ്യാരണ്ടിയുമില്ല.

    ഇത്തവണ ഓണത്തിന് ചുരുക്കം ചിത്രങ്ങളെ തിയറ്ററിലെത്തിയുള്ളു. മോഹന്‍ലാല്‍-ബ്‌ളസ്സി ടീമിന്റെ പ്രണയം നല്ല അഭിപ്രായത്തോടെ മുന്നേറുന്നു. കുഞ്ചാക്കോ ബോബന്റെ ഡോക്ടര്‍ലൗ, സെവന്‍സ്, ജയറാം ചിത്രമായ ഉലകം ചുറ്റും വാലിബന്‍, മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവയും തിയറ്ററിലുണ്ട്.

    സത്യന്‍ അന്തിക്കാടിന്റെ ലാല്‍ ചിത്രം , ഷാജി കൈലാസിന്റെ കിംഗ്& കമ്മീഷണര്‍, ദിലീപിന്റെ മി.മരുമകന്‍ ,സ്പാനിഷ് മസാല, പൃഥ്വിരാജിന്റെ രഞ്ജിത് ചിത്രം ഇന്‍ഡ്യന്‍ റുപ്പി എന്നിവയൊക്കെ മാറ്റുരക്കാന്‍ കാത്തുനില്‍ക്കുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ റിലീസിംഗിനൊരുങ്ങുമ്പോഴുള്ള ഭീഷണി ശബരിമല സീസണാണ്. മുമ്പൊക്കെ ഭാഗ്യകാലമായിരുന്ന ഉല്‍സവകാലങ്ങള്‍ ഇപ്പോള്‍ സിനിമയ്ക്ക് നിര്‍ഭാഗ്യകാലമായി മാറുകയാണ്.

    ആദ്യപേജില്‍
    ഓണം ആഘോഷിക്കാത്ത മലയാളസിനിമ

    English summary
    4, 5 years back may of Malayalam movies reached huge success on Onam seasons. But now Onam season is not a luckiest season for Malayalam movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X