twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാക്കാരന്റെ ഓണം പലപ്പോഴും സെറ്റില്‍

    By Ravi Nath
    |

    Movie set
    നടന്മാര്‍ക്കും നടിമാര്‍ക്കും തിരക്കുകള്‍ക്കുള്ളില്‍ പലപ്പോഴും ഓണം സെറ്റുകളിലാവും .എല്ലാവരും കൂടി ഒരു ഓണസദ്യ, കൂടിപ്പോയാല്‍ സെറ്റുമുണ്ടും സാരിയും ധരിച്ചെത്തുന്ന അഭിനേത്രികള്‍ മുണ്ടുടുക്കുന്ന നടന്‍മാര്‍ പരസ്പരം ഓര്‍മ്മകള്‍ പങ്കിട്ട് ഊണുകഴിച്ച് വീണ്ടും ആക്ഷന്‍ കട്ടിനിടയിലെ ജീവിതത്തിലേക്ക്.

    നാട്ടില്‍ നിന്നും മാറിയുള്ള ലൊക്കേഷനുകളിലാണെങ്കില്‍ പറയേണ്ട, ഓണം അന്യനാട്ടില്‍ത്തന്നെ. നടന്മാരും നടിമാരുമായി തിളങ്ങിനില്‍ക്കുന്ന കുടുംബാംഗങ്ങളെ ഓണത്തിന് പോലും നേരാംവണ്ണം കാണാന്‍ കിട്ടില്ലെന്ന അവസ്ഥ ഇവരുടെ ഇവരുടെ കുടുംബങ്ങളെയായിരിക്കും ഏറെ വേദനിപ്പിക്കുന്നത്.

    വര്‍ഷങ്ങളായി ഓണത്തിന് വീട്ടിലെത്താനാവാത്ത താരങ്ങള്‍ ഒട്ടേറെയുണ്ട് മലയാളത്തില്‍. കുടുംബാംഗങ്ങള്‍ എല്ലാവരുമുണ്ടെങ്കിലും വീട്ടിലേയും താരമായ നാഥനോ നാഥയോ ഇല്ലെങ്കില്‍ പിന്നെ എന്ത് ഓണം.

    പൊതുവേ ഓണത്തിന് വീട്ടിലെത്താനുള്ള നടന്‍ ദിലീപിന്റെ ഓണം ഇത്തവണ സ്‌പെയിനിലാണ്. ലാല്‍ ജോസിന്റെ സ്പാനിഷ് മസാലയുടെ സെറ്റിലാണ് ദിലീപ്. ലാല്‍ ജോസിനും ഓണം അവിടെത്തന്നെ.

    ആദ്യപേജില്‍

    ഓണത്തിന് മദ്യം നിര്‍ബ്ബന്ധമോ? സുരേഷ് കൃഷ്ണ

    English summary
    Actor Suresh Krishna is questioning the new trends, celebration with liquor and meet, of Onam. He said that Keralites should aware about this kind of celebrations which are injurious to health
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X